ന്യൂഡൽഹി: ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 135 കോടി ഡോസ് കൊവിഡ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
Also Read: INDIA COVID CASES: രാജ്യത്ത് 50,040 പുതിയ കൊവിഡ് രോഗികള്‍
135 കോടി വാക്സിനുകളിൽ 50 കോടി കൊവിഷീൽഡും 40 കോടി കോവാക്സിനും 10 കോടി സ്പുട്നിക്-വി വാക്സിനുമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ബയോ ഇ സബ് യൂണിറ്റ് വാക്‌സിന്‍റെ 30 കോടി ഡോസുകളും സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്‌സിന്‍റെ 5 കോടി ഡോസുകളും ലഭ്യമാകുമെന്നും കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. 1258 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്.