ന്യൂഡല്‍ഹി: രാജ്യത്ത് 16,051 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് നിരക്ക്. രാജ്യത്ത് ഇതുവരെ 4,28,38,524 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതില്‍ 2,02,131 പേര്‍ സജീവ രോഗികളാണ്. ആകെ കേസുകളില്‍ 0.47 ശതമാനമാണ് സജീവ കേസുകള്‍.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണ നിരക്ക് 5,12,109 ആയി ഉയര്‍ന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ, 37,901 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇതുവരെ 4,21,24,284 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്.
8,31,087 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. 1.93 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമാണ്. വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി രാജ്യത്ത് ഇതുവരെ 175.46 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read: രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത് 175.46 കോടി വാക്‌സിന്‍ ഡോസുകള്‍