ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,83,463 ആയി.
രാജ്യത്ത് 3,071 പേര്‍ക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതില്‍ 1,203 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 876 ആയി. ഡൽഹി 513, കർണാടക 333, രാജസ്ഥാൻ 29, കേരളം 284, ഗുജറാത്ത് 204 എന്നിങ്ങനെയാണ് രോഗബാധിതർ.
-
COVID19 | A total of 3,071 #Omicron cases were reported in 27 States/UTs of India so far. The number of persons recovered is 1,203: Union Health Ministry pic.twitter.com/vaR12wqlng
— ANI (@ANI) January 8, 2022 " class="align-text-top noRightClick twitterSection" data="
">COVID19 | A total of 3,071 #Omicron cases were reported in 27 States/UTs of India so far. The number of persons recovered is 1,203: Union Health Ministry pic.twitter.com/vaR12wqlng
— ANI (@ANI) January 8, 2022COVID19 | A total of 3,071 #Omicron cases were reported in 27 States/UTs of India so far. The number of persons recovered is 1,203: Union Health Ministry pic.twitter.com/vaR12wqlng
— ANI (@ANI) January 8, 2022
ALSO READ:പടർന്ന് കയറി കൊവിഡും ഒമിക്രോണും; രാജ്യത്ത് പ്രതിദിന കേസുകൾ ഒരു ലക്ഷം കടന്നു
രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 4,72,169 ആണ്. 40,895 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,44,12,740 ആയി. രാജ്യവ്യാപകമായി നൽകിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 150.06 കോടി കവിഞ്ഞു.