ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേർക്ക് കൂടി പുതുതായി കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,38,71,881ആയി. 278 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,49,538 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,46,687 ആണ്. തുടർച്ചയായ 203 ദിവസത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 24,770 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,31,75,656 ആയി. രോഗമുക്തി നിരക്ക് 97.94% ആണ്.
ALSO READ: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്
ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്‌ടോബർ അഞ്ച് വരെ മൊത്തം 57,68,03,867 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ചൊവ്വാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 14,09,825 ആണ്. രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 92.17 കോടി കവിഞ്ഞു.