ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,875 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,30,96,718 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 369 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,41,411 ഉയർന്നു.
നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,91,256 ആണ്. ഇത് ആകെ കൊവിഡ് കേസുകളുടെ 1.18 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവരോഗികളുടെ എണ്ണത്തിൽ 1,608 കേസുകളുടെ കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്.
ALSO READ: കേന്ദ്ര മന്ത്രിസഭായോഗം ഇന്ന്; ഭക്ഷ്യ വിളകൾക്ക് താങ്ങുവില വർധിപ്പിച്ചേക്കും
39,114 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,22,64,051ആയി. രോഗമുക്തി നിരക്ക് 97.48 ആണ്. രാജ്യത്ത് ഇതുവരെ 53,49,43,093 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,53,745 സാമ്പിളുകളാണ് പരിശോധിച്ചത്. 78,47,625 പേർ കൂടി വാക്‌സിൻ സ്വീകരിച്ചതോടെ 70,75,43,018 പേർക്ക് ഇതുവരെ വാക്‌സിനേഷൻ നടത്തി.