ഹൈദരാബാദ് : രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,29,45,907 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 330 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 440225 ആയി.
ഇവയിൽ കേരളത്തിൽ മാത്രം 29,322 കൊവിഡ് കേസുകളും 131 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 4,05,681 ആണ്. രോഗമുക്തി നിരക്ക് 97.43 ശതമാനമായി.
ALSO READ: നേരിയ കുറവ്; രാജ്യത്ത് 45,352 പേർക്ക് കൂടി COVID 19, മരണം 350
ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് സെപ്‌റ്റംബർ മൂന്ന് വരെ രാജ്യത്ത് 52,82,40,038 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ വെള്ളിയാഴ്‌ച മാത്രം 17,04,970 സാമ്പിളുകളാണ് പരിശോധിച്ചത്. 36,385 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി 3,21,00,001ആയി ഉയർന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 58.85 ലക്ഷം (58,85,687) ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകി. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 67.72 കോടിയിലധികമായതായി (67,72,11,205) കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.