നൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,19,34,455 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 491 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,27,862 ആയി.
43,910 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,10,99,771 ആയി. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. ആകെ സജീവ രോഗികളുടെ എണ്ണം 4,06,822 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,91,657 പേർക്ക് കൂടി വാക്‌സിനേഷൻ നൽകി. ഞായറാഴ്‌ച രാവിലെ വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ആകെ 50.68 കോടി (50,68,10,492) പേർക്ക് ഇതുവരെ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഓഗസ്‌റ്റ് ഏഴുവരെ 48,00,39,185 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ ശനിയാഴ്‌ച മാത്രം 17,22,221 സാമ്പിളുകൾ പരിശോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ALSO READ:കര്‍ണാടകയില്‍ ആദ്യമായി എറ്റ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു