ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകള്‍. 1,67,059 പേര്‍ക്കാണ് രോഗം. 1192 മരണവും സ്ഥിരീകരിച്ചു.
ALSO READ: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വിവിധ മേഖലകള്‍
പുതിയ കണക്കോടെ രാജ്യത്തെ മരണസംഖ്യ 4,96,242 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനത്തിൽ നിന്ന് 11.69 ശതമാനമായി കുറഞ്ഞു. 2,54,076 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 3,92,30,198 ആയി ഉയർന്നു. ആശുപത്രികളിലും വീടുകളിലുമായി 17,43,059 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.69% ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 14,28,672 ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 73.06 കോടി കൊവിഡ് പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപകമായി ഇതുവരെ 1,66,68,48,204 വാക്‌സിന്‍ ഡോസുകൾ വിതരണം ചെയ്‌തു.