ന്യൂഡൽഹി: രാജ്യത്ത് 1,86,364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 44 ദിവസത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്. 2,59,459 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,48,93,410 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,660 മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 3,18,895 ആണ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പോസിറ്റിവിറ്റി നിരക്ക് 9 ആണ്.
Also read: ഏഴാം വർഷ ശാപം; വ്യത്യസ്‌തമാകാതെ നരേന്ദ്ര മോദി സർക്കാരും
23,43,152 സജീവ കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ഇതുവരെ 20.57 കോടി പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. 20,70,508 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 33,90,39,861 ആയി ഉയർന്നു.