ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 2,81,386 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 25 ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായാണ് മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,78,741 പേർ രോഗമുക്തി നേടി. അതേസമയം മരണ നിരക്കിൽ കുറവില്ല. 4,106 കൊവിഡ് മരണമാണ് ഒറ്റ ദിവസത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ആകെ മരണം 274,390 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ശതമാനമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read more: ഡിആർഡിഒയുടെ 2 ഡിജി മരുന്നിൻ്റെ ആദ്യ ബാച്ച് ഇന്ന് പുറത്തിറക്കും
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം ആകെ 2,49,65,463 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 2,11,74,076 പേർ രോഗമുക്തി നേടി. നിലവിൽ 2,74,390 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 18,29,26,460 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടകയാണ് ഒന്നാം സ്ഥാനത്ത്. 6,00,168 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയുടെ മൊത്തം സജീവ കേസുകളിൽ 74.69 ശതമാനം രോഗികളും കർണാടകയിലാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 84.25 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.09 ശതമാനവുമായി. കർണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാൻ, തമിഴ്‌നാട് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷം.