ETV Bharat / bharat

ഇന്ത്യയിൽ 28,591 പേർക്ക് കൂടി കൊവിഡ്; 338 കൊവിഡ് മരണം - കൊവിഡ് വാർത്ത

3,84,921 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. 24 മണിക്കൂറിൽ 338 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

India COVID-19 tracker  India COVID state wise report  India coronavirus count  India COVID deaths  India COVID data  India COVID recovery rate  ഇന്ത്യ കൊവിഡ്  ഇന്ത്യയിൽ 28,591 പേർക്ക് കൂടി കൊവിഡ്  ഇന്ത്യയിൽ കൊവിഡ് കേസ് കുറയുന്നു  ഇന്ത്യ കൊവിഡ് അപ്‌ഡേഷൻ  കൊവിഡ് വാർത്ത  കൊവിഡ് ഡാറ്റ ഇന്ത്യ
ഇന്ത്യയിൽ 28,591 പേർക്ക് കൂടി കൊവിഡ്; 338 കൊവിഡ് മരണം
author img

By

Published : Sep 12, 2021, 12:13 PM IST

ന്യൂഡൽഹി: രാജ്യത്ത് 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,36,921ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 338 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ കൊവിഡ് കേസുകളിൽ 20,487 പേരും കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ മാത്രം 181 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

3,84,921 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. രാജ്യത്തെ ആകെ കൊവിഡ് മരണം 442,655 ആയി. രാജ്യത്ത് 24 മണിക്കൂറിൽ 34,848 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 73.82 കോടി പിന്നിട്ടുവെന്നും സംസ്ഥാനങ്ങളുടെ അടുത്ത് 5.16 കോടി വാക്‌സിൻ വിതരണത്തിന് ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 57 കോടി വാക്‌സിൻ ഡോസുകൾ നിർമാണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസുകളേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. തുടർച്ചയായ 13-ാമത്തെ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിലും കുറവാണ്. സെപ്‌റ്റംബർ 11 വരെ 54,18,05,829 കൊവിഡ് പരിശോധന നടത്തിയെന്നും ശനിയാഴ്‌ച മാത്രം 15,30,125 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ അറിയിച്ചു.

ALSO READ: രജൗരി ജില്ലയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.