ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചിട്ട് ഇന്നേക്ക് 100 ദിനം പിന്നിട്ടു. ഈ വർഷം ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ചത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമായി ഏപ്രിൽ 18 വരെ 144 മില്യൺ ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതിൽ 127 മില്യൺ കൊവിഷീൽഡ് വാക്‌സിനും 17 മില്യൺ കൊവിഡ് വാക്‌സിനുമാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം മഹാരാഷ്‌ട്രയിലാണ് കൂടുതൽ വാക്‌സിനേഷനുകൾ നടന്നത്. വാക്‌സിനേഷനിൽ രണ്ടാം സ്ഥാനത്ത് രാജസ്ഥാനുമാണ്. ഏപ്രിൽ 24 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷൻ കണക്ക് 13.83 കോടി കടന്നു.
ഏപ്രിൽ 23ലെ കൊവിഡ് കണക്ക്
- 31 ലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ വിതരണം ചെയ്‌തു
- അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളാണ് സജീവ കൊവിഡ് രോഗികളിലെ 60 ശതമാനവും
- 24 മണിക്കൂറിൽ കൊവിഡ് മുക്തർ 1,38 ലക്ഷം കടന്നു
- മെയ്, ജൂൺ മാസങ്ങളിലായി പ്രധാൻമന്ത്രിഖരീബ്‌കല്യാൺ അന്ന യോജനക്ക് കീഴിൽ എൻഎഫ്എസ്എ ഗുണഭോക്‌താക്കൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും.
- 5 കിലോ ഭക്ഷ്യധാന്യങ്ങളാണ് 80 കോടിയോളം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുക.
85 ദിവസത്തിനുള്ളിൽ 100 മില്യൺ ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. യുഎസ് 89 ദിവസങ്ങൾകൊണ്ടും ചൈന 102 ദിവസങ്ങളെടുത്തുമാണ് ഈ അളവിലേക്ക് വാക്‌സിൻ വിതരണം പൂർത്തിയാക്കിയത്. കൊവിഡ് വാക്‌സിൻ വിലയിൽ മാറ്റം വരുത്തി.
ഇന്ത്യയിൽ നിർമിക്കുന്ന ഒരു വാക്‌സിനും വിദേശ കമ്പനികളുടെ സഹകരണത്തോടെയുള്ള നിർമിക്കുന്ന രണ്ട് വാക്‌സിനുകളുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ജനുവരി മുതൽ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീൽഡ് 79 ശതമാനം വരെ കൊവിഡിനെതിരെ ഫലപ്രദമായി പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിലാണ് കൊവാക്‌സിൻ ഉപയോഗിക്കുന്നതെന്നും ഇതിന് 78 ശതമാനം ഫലപ്രാപ്‌തിയുള്ളതായും മൂന്നാം ഘട്ട ട്രയൽ ഡാറ്റ വിശകലനത്തിൽ കണ്ടെത്തി. ഏപ്രിൽ മാസത്തിൽ ഇന്ത്യ അംഗീകാരം നൽകിയ റഷ്യ നിർമിക്കുന്ന കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വാക്‌സിൻ 97.6 ശതമാനം ഫലപ്രാപ്‌തി കാണിക്കുന്നു.