ന്യൂഡൽഹി: ഇന്ത്യ-ചൈനീസ് സേന പാംഗോംഗ് തടാകത്തിന്‍റെ പ്രദേശത്ത് നിന്ന് പിന്മാറിയതിന് ശേഷമുള്ള പത്താം ഘട്ട ചർച്ച നാളെ നടക്കും. ചൈനീസ് നിയന്ത്രണ രേഖയിലെ മോൾഡോ പ്രദേശത്ത് പത്ത് മണിയോടെയാകും ചർച്ച നടക്കുക. സൈനിക, നയതന്ത്ര തലത്തിൽ തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യൻ സേനയുടെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും പിന്മാറ്റം നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. ഇന്ത്യയുടെ ഒരു ഇഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പാർലമെന്‍റിൽ അറിയിച്ചിരുന്നു.
കൂടുതൽ വായിക്കാൻ: കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍