ന്യൂഡല്‍ഹി: 2020-2021 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ഡിസംബര്‍ 31വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതുക്കിയ സമയപരിധി.
ആദായനികുതി വകുപ്പിന്‍റെ പുതിയ ഇ-ഫയലിങ് പോര്‍ട്ടലില്‍ മുൻകൂട്ടി പൂരിപ്പിച്ച നികുതി റിട്ടേണുകൾ തയ്യാറാണ്. നികുതി ദായകര്‍ ഇതില്‍ കയറി വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയാൽ മാത്രം മതി. ഈ പ്രക്രിയ പിന്നീട് ഇ-വെരിഫൈയിംഗ് വഴി പൂർത്തിയാക്കേണ്ടതുണ്ട്.
ആദായ നികുതി വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകാത്തതിന്‍റെ കാരണങ്ങള്‍
നിങ്ങളുടെ ആദായ നികുതി വിശദാംശങ്ങൾ പോര്‍ട്ടിലില്‍ ലഭ്യമാകാത്തത് പല കാരണങ്ങള്‍ കൊണ്ടായിരിക്കാം.
1. നിങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടില്ല
2. പാൻ വിശദാംശങ്ങൾ കൃത്യമായി നൽകുന്നതിലുണ്ടായ പിഴവ്
3. പാൻ വിശദാംശങ്ങളിലെ തെറ്റുകൾ
4. ടിഡിഎസ്/ടിസിഎസ് ചെയ്‌ത വ്യക്തികൾ/സ്ഥാപനങ്ങൾ പാന്‍ വിവരങ്ങള്‍ തെറ്റായി നല്‍കി/ വിവരങ്ങളൊന്നും നല്‍കിയില്ല
5. നികുതി അടച്ച ചെലാനുകളുടെ വിവരങ്ങള്‍ തെറ്റായി നല്‍കി
പിഴവുകള്‍ എങ്ങനെ തിരുത്താം
പാൻ നമ്പർ തെറ്റായാണ് നല്‍കിയെങ്കില്‍ ടിഡിഎസ്/ടിസിഎസ് വിശദാംശങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കണം. പാൻ തിരുത്തൽ പ്രസ്‌താവനയിലൂടെ വിശദാംശങ്ങള്‍ തിരുത്തണം. തെറ്റായി നല്‍കിയ പാനിന്‍റെ വിശദാംശങ്ങളും അറിയിക്കണം.
ടിഡിഎസ്/ടിസിഎസ് ചെയ്‌ത വ്യക്തികൾ ആദായനികുതി വകുപ്പിൽ തുക നിക്ഷേപിക്കുന്നതിന് മുമ്പ് പാൻ വിവരങ്ങൾ നൽകിയില്ലെങ്കിൽ ആ വിശദാംശങ്ങൾ വ്യക്തമാക്കി കൊണ്ട് തിരുത്തൽ പ്രസ്‌താവന ആദായനികുതി വകുപ്പിന് സമർപ്പിക്കണം.
ഇതെല്ലാം പൂര്‍ത്തീകരിച്ചതിന് ശേഷം ആദായ നികുതി വകുപ്പിന്‍റെ വെബ്‌സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടില്‍ വീണ്ടും ലോഗിന്‍ ചെയ്‌ത് നിങ്ങളുടെ വരുമാനത്തിന്‍റേയും നികുതി അടച്ചതിന്‍റേയും വിശദാംശങ്ങള്‍ അതിൽ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക.
Also read: ഭവന വായ്‌പാ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാം ? ഇഎംഐ ഭാരം കുറയ്‌ക്കാനുള്ള നുറുങ്ങുവഴികള്‍