ഷോപ്പിയാൻ: കഴിഞ്ഞ 30 മണിക്കൂറിനിടെ ജമ്മു കശ്‌മീരിലെ വ്യത്യസ്‌ത ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികളും അഞ്ച് സൈനികരും കൊല്ലപ്പെട്ടു. ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചതായി ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു.
അനന്ത്നാഗ്, ബന്ദിപോറ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ ഒരോ ഭീകരവാദികളും കൊല്ലപ്പെട്ടു. ഇതേദിവസം, പൂഞ്ച് ജില്ലയിലെ സുരാങ്കോട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. "ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. ഇത് അവസാനിച്ചാല്‍ മാത്രമേ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിയാൻ കഴിയുള്ളൂ." ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: തിരിച്ചടിച്ച് സൈന്യം ; കശ്‌മീരില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു
അതേസമയം, ചൊവ്വാഴ്ച പുലർച്ചെ ഷോപ്പിയാനിലെ ടുറാൻ ഇമാംസാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈന്യം നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മനുഷ്യ ബുദ്ധി അടിസ്ഥാനമാക്കിയുള്ളതാണെന്ന് 15 കോർപ്‌സ് ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) ലെഫ്റ്റനന്‍റ് ജനറൽ ഡി.പി പാണ്ഡെ ചൊവ്വാഴ്ച പറഞ്ഞു.