പാറ്റ്‌ന : ബിഹാറിലെ കതിഹാർ ജില്ലയിലെ രണ്ട് സ്‌കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത് 960 കോടി രൂപ. അസിത് കുമാർ, ഗുരുചന്ദ്ര വിശ്വാസ് എന്നീ കുട്ടികളുടെ നോർത്ത് ബിഹാർ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
സ്‌കൂൾ യൂണിഫോമിനായി സംസ്ഥാന സർക്കാർ തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെക്കുറിച്ച് അന്വേഷിക്കാനാണ് കുട്ടികൾ എസ്‌ബിഐയുടെ സിപിസി സെന്‍ററിൽ പോയത്. എന്നാൽ കുട്ടികളുടെ അക്കൗണ്ട് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. അസിതിന്‍റെ അക്കൗണ്ടിൽ 900 കോടി രൂപയും ഗുരുചന്ദ്രയുടെ അക്കൗണ്ടിൽ 60 കോടി രൂപയുമാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്.
ALSO READ : കനയ്യകുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്, ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്: ഒന്നും മിണ്ടാതെ സിപിഐ
സംഭവത്തിലെ അസ്വാഭാവികതയെത്തുടർന്ന്, ബ്രാഞ്ച് മാനേജർ പണം പിൻവലിക്കുന്നത് നിർത്തിവയ്ക്കാനും അക്കൗണ്ടുകൾ തത്കാലത്തേക്ക് മരവിപ്പിക്കാനും ഉത്തരവിട്ടു. കുട്ടികളുടെ അക്കൗണ്ടുകളിൽ വന്ന പണത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.