ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ചെന്നൈ പല്ലാവരം സ്വദേശിനി പ്രേമ. മറീനയിലെ ജയലളിത സ്‌മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രേമ.
മൈസൂരിൽ ജനിച്ച താൻ 30 വർഷമായി ചെന്നൈയിൽ താമസിക്കുകയാണെന്നും സമയമാകുമ്പോൾ ജയലളിതയുടെ മകളാണെന്ന് തെളിവ് സഹിതം സ്ഥാപിക്കുമെന്നും പ്രേമ പറഞ്ഞു. തന്നെ വളർത്തിയ മാതാപിതാക്കൾ മരിച്ചുപോയെന്നും നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ശശികലയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അവർ പറഞ്ഞു.
ജയലളിത തന്നെ മകൾ എന്നാണ് വിളിച്ചിരുന്നത്. ജയലളിത അപ്പോളോ ആശുപത്രിയിലായിരുന്നപ്പോൾ പിൻവാതിലിലൂടെ പോയി സന്ദർശിച്ചിരുന്നു. ജയലളിതയുടെ സഹായി മുത്തുസാമി വിളിച്ചതനുസരിച്ച് പോയി കണ്ടപ്പോൾ ജയലളിത തന്നെ ചുംബിച്ചിരുന്നതായും ഒരിക്കൽ പോയസ് ഗാർഡൻ ഹൗസിൽ പോയി ജയലളിതയെ കണ്ടിരുന്നുവെന്നും പ്രേമ കൂട്ടിച്ചേർത്തു.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത അന്തരിക്കുന്നത് വരെ അവിവാഹിതയായിരുന്നു.
Also Read: പ്രാകൃത ആചാരങ്ങളുടെ ഇന്ത്യ; മനുഷ്യരുടെ ശരീരത്തിലൂടെ പശുക്കളെ ഓടിക്കുന്ന ഭിദാവദ് ഗ്രാമം