ETV Bharat / bharat

ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കിയ സംഭവം : സഹപാഠി അറസ്റ്റില്‍, ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി - ബോംബെ ഐഐടി വിദ്യാർഥി ദർശൻ സോളങ്കി

ഈ വര്‍ഷം ഫ്രെബ്രുവരിയിലാണ് ബോംബെ ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്‌തത്. മുംബൈ പൊലീസിന്‍റേതാണ് അറസ്റ്റ് നടപടി

iit bombay student death mumbai police  student death mumbai police arrest batchmate  ഐഐടി വിദ്യാർഥി ജീവനൊടുക്കിയ സംഭവം  ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കിയ സംഭവം  ബോംബെ ഐഐടി വിദ്യാർഥി  മുംബൈ പൊലീസിന്‍റെ നടപടി  ഐഐടി
ബോംബെ ഐഐടി വിദ്യാർഥി
author img

By

Published : Apr 9, 2023, 4:11 PM IST

മുംബൈ : ബോംബെ ഐഐടി വിദ്യാർഥി ദർശൻ സോളങ്കി (18) ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അർമാൻ ഖത്രിയെ അറസ്റ്റ് ചെയ്‌തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹോസ്റ്റല്‍ കെട്ടിടത്തില്‍ ദര്‍ശന്‍റെ റൂമിന്‍റെ അടുത്തുതന്നെയായിരുന്നു അര്‍മാന്‍റേയും താമസം.

മാർച്ച് മൂന്നിന് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, 'അർമാൻ എന്നെ കൊന്നു' എന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ബി ടെക് (കെമിക്കൽ) ഒന്നാം വർഷ വിദ്യാർഥിയുമായ ദര്‍ശന്‍ സോളങ്കി ഈ വർഷം ഫെബ്രുവരി 12നാണ് ജീവനൊടുക്കിയത്. സബർബൻ പവായിലെ ഐഐടി കാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ| ജാതിവിവേചനം? ഐഐടി ഹോസ്റ്റലില്‍ ദലിത് വിദ്യാര്‍ഥി മരിച്ച നിലയില്‍

ഹോസ്റ്റല്‍ റൂമില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം മരിച്ച ദര്‍ശന്‍റേതെന്ന് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. മുംബൈ പൊലീസിന്‍റെ എസ്ഐടി ടീമിന് അടുത്തിടെ ലഭിച്ച വിദഗ്‌ധ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദര്‍ശന്‍ സോളങ്കിയുടെ മരണത്തിൽ അന്വേഷണം നടത്താൻ മഹാരാഷ്‌ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമായത്.

ഐഐടി അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'വെള്ളപൂശല്‍': പട്ടികജാതി (എസ്‌സി) വിഭാഗത്തില്‍പ്പെട്ടയാളാണ് ദര്‍ശന്‍. ജാതിയുടെ പേരിൽ ഐഐടിയില്‍ നിന്ന് വിവേചനം നേരിട്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും വിദ്യാര്‍ഥിയുടെ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഐഐടി അധികൃതര്‍ രൂപീകരിച്ച അന്വേഷണ സമിതി ഇക്കാര്യം മറച്ചുവച്ചുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ജാതി വിവേചനം നേരിട്ടതുമൂലമുള്ള മനോവിഷമത്താലല്ല കുട്ടി ജീവനൊടുക്കിയതെന്നും പഠന പ്രവര്‍ത്തനങ്ങളിലെ മോശം പ്രകടനമാണ് കാരണമായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഐടി അധികൃതരുടെ വെള്ളപൂശലിനെതിരെ വിദ്യാര്‍ഥികളില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു.

ALSO READ| മദ്രാസ് ഐഐടിയില്‍ വിദ്യാർഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു

യുവാവിന്‍റെ മരണത്തിന് പിന്നില്‍ കാമ്പസിലെ ജാതീയതയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി കൂട്ടായ്‌മകള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിയുടെ മരണം സംവരണ വിരുദ്ധവികാരങ്ങളുടെ ഫലമായാണ് സംഭവിച്ചതെന്ന് ബോംബെ ഐഐടി അംബേദ്‌കര്‍ പെരിയാര്‍ ഫൂലെ സ്‌റ്റഡി സര്‍ക്കിള്‍ (എപിപിഎസ്‌സി) കുറ്റപ്പെടുത്തി. ദര്‍ശന്‍ സോളങ്കിയുടെ മരണം വ്യവസ്ഥാപിത സങ്കല്‍പ്പം നടത്തിയ കൊലപാതകമാണെന്നും എപിപിഎസ്‌സി വിമര്‍ശിച്ചു.

ALSO READ| ചെന്നൈ ഐഐടിയില്‍ ബി ടെക് വിദ്യാർഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ ; ഒരു മാസത്തിനിടെ രണ്ടാം സംഭവം

'ബിടെക് പഠനത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് ബോംബെ ഐഐടിയില്‍ ചേര്‍ന്ന ദര്‍ശന്‍ സോളങ്കിയുടെ മരണത്തില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. ഇത് വ്യക്തിപരമോ ഒരാളെ മാത്രം ബാധിക്കുന്നതോ ആയ വിഷയമല്ല, സമൂഹത്തെയാകെ ബാധിക്കുന്നതാണ്'- ഈ സംഘടന ട്വിറ്ററില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.