പനാജി : ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഒടിടികളില്‍ റിലീസ് ചെയ്‌ത ചിത്രങ്ങളും പ്രദർശിപ്പിക്കും. നവംബർ 20നാണ് 52ാം പതിപ്പിന് തുടക്കമാകുന്നത്. ഇതാദ്യമായാണ് ഒടിടി റിലീസുകളും പ്രദര്‍ശിപ്പിക്കുന്നത്. ഒൻപത് ദിവസം നീളുന്ന ചലച്ചിത്രമേളയ്ക്ക് നവംബർ 28ന് തിരശ്ശീല വീഴും.
കൊവിഡ് സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ലോകത്തെ മികച്ച സമകാലിക- ക്ലാസിക് സിനിമകളാണ് ചലച്ചിത്ര മേളയിൽ കാണിക്കുന്നത്. 52-ാം പതിപ്പിന്‍റെ പോസ്റ്റർ നേരത്തേ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പുറത്തിറക്കിയിരുന്നു.
READ MORE: ഗോവ രാജ്യാന്തര ചലച്ചിത്രമേള നവംബര്‍ 20 മുതല്‍ ; 52-ാം പതിപ്പിന്‍റെ പോസ്റ്റർ പുറത്ത്
വിഖ്യാത സംവിധായകനായ സത്യജിത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഐഎഫ്എഫ്ഐയിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കും. സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഈ വർഷം മുതൽ മേളയില്‍ ഏർപ്പെടുത്തുമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.