ETV Bharat / bharat

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍; നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി - delhi covid

സിലിണ്ടറുകള്‍ക്ക് അധിക വില ഈടാക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില്‍പന; നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില്‍പന ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി black marketing oxygen cylinders Delhi High Court covid india delhi covid covid latest news
കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില്‍പന; നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
author img

By

Published : Apr 26, 2021, 5:12 PM IST

ന്യൂഡല്‍ഹി: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും അധിക വില ഈടാക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. രാജ്യത്ത് കടുത്ത ഓക്‌സിജന്‍ ക്ഷാമം നിലനില്‍ക്കെ ചിലയിടങ്ങളില്‍ കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരക്കാരെ കോടതിക്ക് മുമ്പാകെ എത്തിക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാഹുല്‍ മെഹ്‌റയും സത്യാകാമും കോടതിയെ അറിയിച്ചു.

ഡല്‍ഹിയിലെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്നത്. ഓക്‌സിജന്‍ വിതരണക്കാരും ആശുപത്രികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചറിയാനായി ചര്‍ച്ച നടത്തണമെന്നും വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി നിര്‍ദേശിച്ചു. ആശുപത്രികളുമായും വിതരണക്കാരുമായും സർക്കാർ കൂടിക്കാഴ്‌ച നടത്തുമെന്ന് ഡല്‍ഹി ജിഎൻസിടി ചീഫ് സെക്രട്ടറി വിജയ് ദേവ് കോടതിയെ അറിയിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.