പനജി: ഐസിഎംആര്‍ അംഗീകാരമുള്ള ഏതൊരു കൊവിഡ് പരിശോധന നടത്തിയവര്‍ക്കും സംസ്ഥാനത്ത് പ്രവേശിക്കാമെന്ന് ഗോവ സര്‍ക്കാര്‍. സന്ദര്‍ശകര്‍ ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, റാപിഡ് ആന്‍റിജൻ തുടങ്ങിയ പരിശോധനകളുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ALSO READ: ഗ്രാമീണ മേഖല കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്ന് കേന്ദ്രം
തുടര്‍ന്ന് ഐസിഎംആര്‍ അനുമതി നല്‍കിയ കൊവിഡ് പരിശോധനകള്‍ നടത്തിയവര്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ജൂണ്‍ 14 വരെയാണ് ഗോവയില്‍ ലോക്ക് ഡൗണ്‍.