ETV Bharat / bharat

ഇന്തോനേഷ്യയിൽ നിന്ന് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിൽ എത്തിച്ചു

author img

By

Published : May 9, 2021, 11:19 AM IST

ഇന്ത്യൻ എയർഫോഴ്‌സ് എയർക്രാഫ്‌റ്റ് ഐഎൽ-76 ആണ് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിൽ എത്തിച്ചത്.

ഇന്ത്യൻ എയർഫോഴ്‌സ് വാർത്ത  An Indian Air Force airlift  cryogenic Oxygen containers supply news  C17 is bringing Zeolite  bringing two Oxygen Generators  air force airlift programme  എയർലിഫ്‌റ്റ് വാർത്ത  ക്രയോജനിക് എയർലിഫ്റ്റ് വാർത്ത  ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ  ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ വാർത്ത
ഇന്തോനേഷ്യയിൽ നിന്ന് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിൽ എത്തിച്ചു

വിശാഖപട്ടണം: ജക്കാർത്തയിൽ നിന്ന് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് എത്തിച്ചു. ഇന്ത്യൻ എയർഫോഴ്‌സ് എയർക്രാഫ്‌റ്റ് ഐഎൽ-76 ആണ് കണ്ടെയ്‌നറുകൾ എയർലിഫ്‌റ്റ് ചെയ്‌തത്. ഫ്രാൻസിൽ നിന്ന് ഹിന്ദാൻ എയർ ബേസിലേക്ക് ഐഎഎഫ് സി17നിൽ രണ്ട് ഓക്‌സിജൻ ജനറേറ്ററുകളും എത്തിച്ചു. മറ്റൊരു സി17 എയർക്രാഫ്‌റ്റിൽ ഫ്രാങ്ക്ഫോർട്ടിൽ നിന്ന് മുംബൈയിലേക്ക് സിയോലൈറ്റും എത്തിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യയിൽ ഹിന്ദാൻ എയർബേസിൽ നിന്ന് ഭുവനേശ്വറിലേക്ക് രണ്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകളും ഹൈദരാബാദിൽ നിന്ന് ഭുവനേശ്വറിലേക്ക് നാല് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകളും എത്തിച്ചു. നാഗ്‌പൂരിൽ നിന്ന് ഭുവനേശ്വറിലേക്കും പൂനെയിൽ നിന്ന് ജമ്‌നാനഗറിലേക്കും എട്ട് ക്രയോജനിക് ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിക്കുന്നുണ്ട്. വിജയവാഡയിൽ നിന്ന് ഭുവനേശ്വറിലേക്ക് ആറും ചണ്ഡീഗഢിൽ നിന്ന് റാഞ്ചിയിലേക്ക് നാലും ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിക്കും. സി 17 രണ്ട് ഓക്‌സിജൻ ടാങ്കറുകൾ പൂനെയിൽ നിന്ന് ജമ്‌നനഗറിലേക്ക് രണ്ട് ഓക്‌സിജൻ ടാങ്കറുകൾ ഇന്ന് എയർ ലിഫ്റ്റ് ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.