ശ്രീനഗർ : ലഷ്‌കർ ഇ ത്വയ്‌ബയും പാകിസ്ഥാൻ സൈന്യവുമാണ് തനിക്ക് പരിശീലനം നൽകിയതെന്ന് സമ്മതിച്ച് നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായ പാക് ഭീകരൻ ബാബർ അലി പത്ര. 19 വയസുകാരനായ ഇയാളുടെ വീഡിയോ ഇന്ത്യൻ സൈന്യമാണ് പുറത്തുവിട്ടത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ ഒകര സ്വദേശിയായ ഇയാളുടെ ദാരിദ്ര്യം ചൂഷണം ചെയ്‌താണ് ഭീകരവാദത്തിലേക്ക് എത്തിച്ചത്. അമ്മയും സഹോദരിയും മാത്രമുള്ള ഇയാൾ ഒരു വസ്ത്ര നിർമ്മാണ ഫാക്‌ടറിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. ഇവിടെ വെച്ച് പരിചയപ്പെട്ട അനീസ് എന്ന യുവാവാണ് പണം വാഗ്‌ദാനം ചെയ്‌ത് ഇയാളെ ഭീകര ക്യാമ്പിൽ എത്തിച്ചത്.
-
Pakistani arrested terrorist #AliBabar says Pak Army and ISI trained him, Given weapon and 3 week training at GarhiHabibullah.Overall 6 terrorist launched by Pak Army JCO for infiltration.#PakExposed
— Manish Prasad (@manishindiatv) September 29, 2021 " class="align-text-top noRightClick twitterSection" data="
Watch @indiatvnews Exclusive for complete Interview.@ChinarcorpsIA @adgpi pic.twitter.com/B2qucpnzRs
">Pakistani arrested terrorist #AliBabar says Pak Army and ISI trained him, Given weapon and 3 week training at GarhiHabibullah.Overall 6 terrorist launched by Pak Army JCO for infiltration.#PakExposed
— Manish Prasad (@manishindiatv) September 29, 2021
Watch @indiatvnews Exclusive for complete Interview.@ChinarcorpsIA @adgpi pic.twitter.com/B2qucpnzRsPakistani arrested terrorist #AliBabar says Pak Army and ISI trained him, Given weapon and 3 week training at GarhiHabibullah.Overall 6 terrorist launched by Pak Army JCO for infiltration.#PakExposed
— Manish Prasad (@manishindiatv) September 29, 2021
Watch @indiatvnews Exclusive for complete Interview.@ChinarcorpsIA @adgpi pic.twitter.com/B2qucpnzRs
'എന്‍റെ അച്ഛൻ മരിച്ചു. വീട്ടിൽ അമ്മയും മൂത്ത സഹോദരിയും ഉണ്ട്. സഹോദരി വിവാഹിതയാണ്. ഫാക്‌ടറിയിൽ വെച്ചാണ് ഞാൻ അനീസിനെ പരിചയപ്പെടുന്നത്. അവൻ എനിക്ക് പണം തരാമെന്ന് പറഞ്ഞു.
ഞാൻ ദരിദ്രനായിരുന്നു, അതിനാൽ ഞാൻ അദ്ദേഹത്തോടൊപ്പം പോയി ലഷ്‌കറിൽ ചേർന്നു', ബാബർ പറഞ്ഞു.
'പരിശീലന സമയത്ത് അവർ ഞങ്ങൾക്ക് 20,000 രൂപ നൽകി. പരിശീലനം പൂർത്തിയായിക്കഴിഞ്ഞാൽ 30,000 രൂപ കൂടി നൽകാമെന്നും പറഞ്ഞിരുന്നു. നുഴഞ്ഞുകയറുന്ന സമയത്ത് തന്‍റെ കൂടെയുണ്ടായിരുന്ന ഒരു ഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചു. മറ്റ് നാല് പേർ ഓടി രക്ഷപ്പെട്ടു, ബാബർ കൂട്ടിച്ചേർത്തു.
ALSO READ : പോത്തുകളിലെ സൂപ്പർ താരം സുല്‍ത്താൻ ചത്തു, ഞെട്ടി മൃഗ സ്നേഹികൾ
സൈന്യവും നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. നാല് പേർ ഓടി രക്ഷപ്പെട്ടു. പേടിച്ച് തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ച ബാബർ അലിയെ സൈന്യം ജീവനോടെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും പരിക്കേറ്റിരുന്നു.