ETV Bharat / bharat

സംശയരോഗം: ഭാര്യയെ പട്ടാപകൽ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ് - up murder

Husband Killed Wife: ഉത്തർപ്രദേശിലെ റിവായ് എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അരുംകൊല. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴുത്തിൽ പലതവണ വെട്ടേറ്റ സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു.

mahoba husband murder wife  mahoba murder  husband wife dispute murder  husband dispute wife murder  സംശയരോഗം  ഭാര്യയെ പട്ടാപകൽ കോടാലിക്ക് വെട്ടി  Husband Killed Wife  ഭാര്യയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി  ഉത്തർപ്രദേശ് കൊല  up murder  up crime
Husband Killed Wife With Axe in UP
author img

By ETV Bharat Kerala Team

Published : Dec 17, 2023, 9:46 PM IST

മഹോബ: ഉത്തർപ്രദേശിലെ മഹോബയിൽ ഭാര്യയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി ഭർത്താവ്. മഹോബ ജില്ലയിലെ കോട്‌വാലി ചർഖാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റിവായ് എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അരുംകൊല. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൗസല്യ ശ്രീവാസ് എന്ന 45 കാരിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പ്രതിയായ ഭർത്താവ് പപ്പു ശ്രീവാസ് സംഭവത്തിന് ശേഷം ഒളിവിൽ പോയി. റിവായ് ഗ്രാമത്തിലെ സ്ഥിര താമസക്കാരനായ പപ്പു ശ്രീവാസ് ഗ്രാമത്തിൽ ഒരു പലചരക്ക് കട നടത്തുന്നുണ്ട്.

പപ്പുവും കൗസല്യയും തമ്മിൽ നിത്യന കലഹം നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ശനിയാഴ്‌ച ഇവരുടെ മക്കളായ സുജനും ദീപുവും മകൾ രക്ഷയും സ്‌കൂളിൽ പോയിരുന്നു. ഈ സമയത്ത് ഭാര്യയും ഭർത്താവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഉച്ചയോടെ കൗസല്യ വീട്ടിന് സമീപമുള്ള തൊഴുത്തിലേക്ക് പോയിരുന്നു.

ഇതിനിടെ ഇവിടെയെത്തിയ പപ്പു കൗസല്യയെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ പലതവണ വെട്ടേറ്റ കൗസല്യ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു. വൈകിട്ട് നാലോടെ കുട്ടികൾ സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോളാണ് ദാരുണ സംഭവം പുറത്തറിയുന്നത്.

Also Read: ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി തെരച്ചിൽ

വിവരം ലഭിച്ചയുടൻ സ്ഥലം എഎസ്‌പി സത്യവും കോട്വാലി സ്‌റ്റേഷൻ ഇൻചാർജ് ഗണേഷ് കുമാർ ഗുപ്‌തയും സ്ഥലത്തെത്തി. കൊലപാതകത്തിന്‍റെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണെന്നും, ഭർത്താവ് പപ്പു ശ്രീവാസ് ഭാര്യയെ സംശയിച്ചിരുന്നതായും എഎസ്‌പി പറഞ്ഞു. പപ്പുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.