അമരാവദി: കൊൽക്കത്തയിൽ നിന്ന് ആന്ധ്രയിലെ വുയ്യുരു പട്ടണത്തിലേക്ക് കടത്തിയ 10.3 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ കൃഷ്‌ണ ജില്ലാ പൊലീസ് പിടിച്ചെടുത്തു. ലോറി ഡ്രൈവറെയും കൊൽക്കത്തയിൽ നിന്ന് പുകയില വാങ്ങിയ കെ.കന്‍ററാവുവിനേയും പൊലീസ് അറസ്റ്റ് ചെയ്‌തു.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയിയ പരിശോധനയിലാണ് ലോറിയിൽ കടത്തിയ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കൂടാതെ രണ്ട് കിലോ കഞ്ചാവും മൂന്ന് മൊബൈൽ ഫോണും ലോറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ലോറി ഉടമയേയും കൊൽക്കത്തയിൽ നിന്ന് ലോഡ് കയറ്റി അയച്ച ആളെയും കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.