ETV Bharat / bharat

ഹൃത്വിക്‌ - ദീപിക വൈകാരിക രംഗങ്ങള്‍ സ്‌റ്റുഡിയോയില്‍; ഫൈറ്റര്‍ ഫോട്ടോ ലീക്ക് ഒഴിവാക്കാന്‍ താരങ്ങള്‍

മുംബൈ സ്‌റ്റുഡിയോയില്‍ ചെറിയ ക്രൂവിനൊപ്പം ഫൈറ്ററിലെ വികാരനിര്‍ഭര രംഗങ്ങള്‍ ചിത്രീകരിക്കാനൊരുങ്ങി സംവിധായകന്‍...

Hrithik Roshan and Deepika Padukone  Hrithik Roshan  Deepika Padukone  shoot emotional scenes for Fighter  emotional scenes for Fighter  Fighter  വൈകാരിക രംഗങ്ങള്‍ സ്‌റ്റുഡിയോയില്‍  ഫൈറ്റര്‍ ഫോട്ടോ ലീക്ക് ഒഴിവാക്കാന്‍ താരങ്ങള്‍  ഫൈറ്റര്‍ ഫോട്ടോ ലീക്ക്  ഫൈറ്ററിലെ വികാരനിര്‍ഭര രംഗങ്ങള്‍  ഹൃത്വിക് റോഷനും ദീപിക പദുക്കോണും
ഹൃത്വിക്‌ - ദീപിക വൈകാരിക രംഗങ്ങള്‍ സ്‌റ്റുഡിയോയില്‍
author img

By

Published : May 24, 2023, 11:38 AM IST

ഹൃത്വിക് റോഷനും ദീപിക പദുക്കോണും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫൈറ്റര്‍'. റിലീസിനൊരുങ്ങുന്ന സിനിമയുടെ ഓരോ പുതിയ വിവരങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ഫൈറ്റര്‍' ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്.

'ഫൈറ്ററി'ല്‍ നിന്നുള്ള ദീപികയുടെയും ഹൃത്വിക്കിന്‍റെയും ചിത്രങ്ങള്‍ ലീക്ക് ആവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇതേ തുടര്‍ന്ന് സിനിമയിലെ ഏതാനും രംഗങ്ങള്‍ മുംബൈയിലെ ഒരു സ്‌റ്റുഡിയോയിലാകും ചിത്രീകരിക്കുക. ഇരുവരും ഒന്നിച്ചുളള ചില വൈകാരിക രംഗങ്ങള്‍ ചുരുങ്ങിയ ക്രൂ അംഗങ്ങളെ ഉള്‍പ്പെടുത്തിയാകും മുംബൈയിലെ സ്‌റ്റുഡിയോയില്‍ ചിത്രീകരിക്കുക. അതേസമയം സംവിധായകന്‍ ചുരുങ്ങിയ ക്രൂവില്‍ ഷൂട്ടിംഗ് ക്രമീകരിച്ചതിനാല്‍ സിനിമയിലെ ചിത്രങ്ങള്‍ ചോരാനുള്ള സാധ്യത ഇല്ലാതാക്കി.

മുംബൈയിലെ സ്‌റ്റുഡിയോയിലെ ഷെഡ്യൂളിന് ശേഷം, അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുക ചെമ്പൂരിലെ മൈസൂർ കോളനിയിലാകും. അതേസമയം മൂന്ന് ദിവസങ്ങള്‍ അടങ്ങിയ ദീപികയുടെയും അനില്‍ കപൂറിന്‍റെയും കോമ്പിനേഷൻ രംഗങ്ങള്‍ സംവിധായകന്‍ സിദ്ധാർഥ് ആനന്ദ് ചിത്രീകരിച്ചു. തിങ്കളാഴ്‌ച മുതൽ ചണ്ഡിവാലിയിൽ ഹൃത്വിക്ക്‌ റോഷനും ദീപിക പദുക്കോണും ഉൾപ്പെടുന്ന വൈകാരിക രംഗങ്ങൾ സംവിധായകൻ ചിത്രീകരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഫൈറ്റ'റിലെ ഒരു നിര്‍ണായക രംഗമാണ്‌ ഇതെന്നാണ് സൂചന.

പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയ്‌ക്കായി വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂൺ പകുതി വരെ മുംബൈ ഷെഡ്യൂൾ നടക്കുമെന്നാണ് സൂചന. മുംബൈ ഷെഡ്യൂളിന് ശേഷം ടീം ജൂലൈയിൽ ഒരു അന്താരാഷ്‌ട്ര ലൊക്കേഷനിലേക്ക് കടക്കും. രണ്ട് ഗാനങ്ങളും ക്ലൈമാക്‌സിന്‍റെ ഭാഗമായ ഒരു വലിയ ആക്ഷൻ സെറ്റും അവർ ചിത്രീകരിക്കും.

രാജ്യത്തെ ഏറ്റവും മികച്ച യുദ്ധ വിമാന പൈലറ്റാകാനുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. ഷംഷേർ പതാനിയ എന്ന പാറ്റി എന്ന കഥാപാത്രത്തിന്‍റെ യാത്രയാണ് 'ഫൈറ്റർ' രേഖപ്പെടുത്തുന്നത്. ദീപികയും ഒരു യുദ്ധവിമാന പൈലറ്റായാണ് വേഷമിടുക. 'ഫൈറ്ററി'ല്‍ നായകന്‍റെ ഉയർച്ചയുടെ അവിഭാജ്യഘടകമായാണ് ദീപികയുടെ കഥാപാത്രത്തെ കണക്കാക്കപ്പെടുന്നത്.

ഫൈറ്ററിനായി ഹൃത്വിക് കഠിനമായി പരിശ്രമിച്ചിരുന്നു. ഫിസിക് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌പെഷ്യലിസ്‌റ്റായ പ്രശ്‌സ സെലിബ്രിറ്റി പരിശീലകന്‍ ക്രിസ് ഗെതിന്‍ ആയിരുന്നു ഹൃത്വിക്കിന്‍റെ ഫിറ്റ്‌നസ് പരിശീലകന്‍. 'ഫൈറ്ററി'ലെ കഥാപാത്രത്തിന് ആവശ്യമായ രൂപാന്തരത്തിനായി തന്‍റെ പരിശീലകനൊപ്പം ജിമ്മില്‍ താരം കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പരിശീലകനെ പ്രശംസിച്ച് കൊണ്ട്, അദ്ദേഹത്തിന്‍റെ അറിവും അഭിനിവേഷവും തുടങ്ങി മികച്ച ഗുണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ള ഒരു ഹൃദയസ്‌പര്‍ശിയായ കുറിപ്പ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ക്രിസിനൊപ്പം താന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹൃത്വിക് റോഷന്‍ കുറിച്ചു.

'എന്‍റെ സുഹൃത്തും പരിശീലകനുമായ ക്രിസ്‌ ഗെതിന്‍, അദ്ദേഹത്തിന്‍റെ യുഎസിലെ വീട്ടിലേക്ക് മടങ്ങുന്നു. ഞങ്ങളുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാന്‍ 10 ആഴ്‌ചകള്‍ കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ ആറ് മാസത്തെ കഠിനാധ്വാനം ഇതിന്‍റെ പിന്നിലുണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സംതൃപ്‌തനാകാനോ, ആര്‍ജവം നേടാനോ, പ്രേരണ നേടാനോ, എല്ലാറ്റിലും ഉപരി കൂടുതല്‍ സമാധാനം പുലര്‍ത്താനോ എനിക്ക് കഴിയുമായിരുന്നില്ല.

ക്രിസ്, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ജോലിയോടുള്ള നിങ്ങളുടെ സമഗ്രതയ്‌ക്കും ജിമ്മിലേക്ക് നിങ്ങള്‍ കൊണ്ടുവരുന്ന അറിവിനും ജ്ഞാനത്തിനും നന്ദി. ലോകത്തിന് നിങ്ങളെ പോലുള്ള കൂടൂതല്‍ പുരുഷന്മാരെ ആവശ്യമുണ്ട്. അത് ഉറപ്പാണ് സത്യം പറഞ്ഞാൽ, പരിവർത്തനങ്ങൾക്കായി നിങ്ങളോടൊപ്പം കൂടുതൽ പ്രവർത്തിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നുണ്ടോ എന്നറിയില്ല. നന്നായിരിക്കുക സുഹൃത്തേ. ഞാന്‍ ഉടനെ നിങ്ങളെ കാണും.'-പരിശീലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇപ്രകാരമാണ് ഹൃത്വിക് റോഷന്‍ കുറിച്ചത്.

ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ഫൈറ്റര്‍' റിലീസിനെത്തുക. 2024 ജനുവരി 25നാണ് 'ഫൈറ്റര്‍' റിലീസ് ചെയ്യുക.

Also Read: 6 മാസത്തെ കഠിനാധ്വാനം, 12 ആഴ്‌ചത്തെ കഠിനമായ ദിനചര്യ; ഫൈറ്റര്‍ പരിശീലനത്തെ കുറിച്ച് ഹൃത്വിക് റോഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.