ETV Bharat / bharat

UPSC CSE Prelims Results: കാത്തിരിപ്പ് അവസാനിക്കുന്നു, യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിമിനറി ഫലം ഉടനെത്തും; അറിയേണ്ടതെല്ലാം

യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിംസ് ഫലം ഈസിയായി ഡൗണ്‍ലോഡ് ചെയ്യുന്നതിനെക്കുറിച്ചും, ടോപ്പര്‍ ലിസ്‌റ്റ് ഉള്‍പ്പടെ അറിയേണ്ടുന്ന എല്ലാം ഒറ്റ ക്ലിക്കില്‍:

UPSC Civil Services Examination Prelims  UPSC  Civil Services Examinations Prelims results  UPSC CSE Prelim results  CSE 2023 Prelim  How to find UPSC CSE Prelims Results  UPSC Civil Services  സിവില്‍ സര്‍വീസസ് പ്രിലിമിനറി ഫലം  യുപിഎസ്‌സി  സിവില്‍ സര്‍വീസ്  പ്രിലിംസ് ഫലം ഈസിയായി  സിവില്‍ സര്‍വീസസ് ടോപ്പര്‍ ലിസ്‌റ്റ്
കാത്തിരിപ്പ് അവസാനിക്കുന്നു, യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിമിനറി ഫലം ഉടനെത്തും; അറിയേണ്ടതെല്ലാം
author img

By

Published : Jun 10, 2023, 7:44 PM IST

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം അടുത്തിടെയാണ് പുറത്തുവന്നത്. ഡൽഹി സർവകലാശാല ബിരുദധാരിയായ ഇഷിത കിഷോര്‍ ഒന്നാം റാങ്കുകാരിയായി പുറത്തുവന്ന ഈ പരീക്ഷാഫലം വലിയ ആഘോഷമായാണ് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തത്. രാജ്യത്തിന്‍റെ ഭാവി ബ്യൂറോക്രാറ്റുകള്‍ അവലംബിച്ച പഠനരീതി, താണ്ടിയ കനല്‍വഴികള്‍, പരീക്ഷ ഓര്‍മകള്‍ തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളും ഏറെ ആവേശത്തോടെയാണ് ഓരോരുത്തരും വായിച്ചെടുത്തതും. അങ്ങനെയിരിക്കെയാണ് സിവില്‍ സര്‍വീസിലേക്കുള്ള പ്രഥമ കവാടമായി പരിഗണിക്കുന്ന പ്രിലിമിനറി പരീക്ഷയുടെ ഫലം പടിവാതിലില്‍ എത്തിയിരിക്കുന്നത്.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) 2023 മെയ്‌ 28 നാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറികള്‍ നടത്തിയത്. അതുകൊണ്ടുതന്ന യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിംസ് ഫലം (UPSC CSE Prelims Result) ഉടന്‍തന്നെ പ്രഖ്യാപിക്കാനിടയുണ്ട്. ഉദ്യോഗാര്‍ഥികള്‍, അധ്യാപകര്‍, അവരുമായി ബന്ധപ്പെട്ടവരെ എന്നിവരെ സംബന്ധിച്ച് തലപുകയ്‌ക്കുന്ന ഒന്നാണ് പരീക്ഷാഫലം എങ്ങനെ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും. യുപിഎസ്‌സി സിവില്‍ സര്‍വീസസ് പ്രിലിംസ് ഫലം ഈസിയായി ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം:

  • ആദ്യം www.upsc.gov.in എന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്‍റെ (UPSC) ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോവുക
  • തുടർന്ന് ഹോംപേജിൽ 'Results' അല്ലെങ്കിൽ 'Examinations' വിഭാഗത്തിലേക്ക് പോവുക.
  • ഇതിന് താഴെയായുള്ള 'UPSC Result' അല്ലെങ്കിൽ സമാനമായ ഓപ്ഷനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇത് നിങ്ങളെ റിസള്‍ട്ട് കാണാവുന്ന ഒരു പുതിയ പേജിലേക്ക് എത്തിക്കും
  • ഇവിടെ നിങ്ങളുടെ റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക (ഈ സമയത്ത് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ വിശദാംശങ്ങൾ കൃത്യമായി നൽകേണ്ടതുണ്ട്).
  • വിവരങ്ങൾ ശരിയായി നൽകിക്കഴിഞ്ഞാൽ 'Submit' അല്ലെങ്കിൽ 'Download' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇതോടെ സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം സ്ക്രീനിൽ തെളിയും (മൊത്തത്തിലുള്ള മാർക്കുകളും റാങ്കുകളും മറ്റ് പ്രസക്തമായ വിവരങ്ങളും ഉൾപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ നിങ്ങളുടെ പരീക്ഷാഫലം ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക).
  • പരീക്ഷാഫലം ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക (ഇതുകൂടാതെ, റിസള്‍ട്ട് ഹാർഡ് കോപ്പിയായി പ്രിന്‍റ് ചെയ്‌തും സൂക്ഷിക്കാം).

ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് ശ്രദ്ധ പതിയുന്ന മറ്റൊരിടമാണ് യുപിഎസ്‌സി ടോപ്പര്‍ ലിസ്‌റ്റ് (UPSC Topper List). അതിനായി ഇത് പിന്തുടരുക:

  • യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.in ലേക്ക് പോവുക.
  • തുടര്‍ന്ന് ഹോംപേജില്‍ കാണുന്ന 'latest news section' ലെ 'UPSC Topper List for the year 2023' ക്ലിക്ക് ചെയ്യുക.
  • ഇതോടെ ടോപ്പർ ലിസ്‌റ്റ് കാണാവുന്ന പേജിലേക്ക് പ്രവേശിക്കാനാവും, ഇവിടെ ടോപ്പർ ലിസ്‌റ്റ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
  • ഈ PDF കാണുന്നതിനായി ആവശ്യമെങ്കില്‍ ഒരു PDF റീഡർ പ്രോഗ്രാം ഉപയോഗിക്കുക.
  • തുടർന്ന് ടോപ്പർ ലിസ്‌റ്റ് സേവ് ചെയ്യുന്നതിനായി ഡൗൺലോഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐപിഎസ്) തുടങ്ങി വിവിധ സിവിൽ സർവീസുകളിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി, മെയിൻ, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യുപിഎസ്‌സി പ്രതിവർഷം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടത്താറുള്ളത്.

Also Read: സിവിൽ സർവീസ് പരീക്ഷാഫലം : ഇഷിത കിഷോറിന് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കും പെൺകുട്ടികൾക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.