ETV Bharat / bharat

Horror Thriller Hunt Trailer : നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഭാവന ; ഹൊറര്‍ ത്രില്ലര്‍ ഹണ്ടിന്‍റെ ട്രെയിലര്‍ പുറത്ത് - ഷാജി കൈലാസ് ചിത്രങ്ങള്‍

Bhavana next movie Hunt മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്യാമ്പസില്‍ നടക്കുന്ന ദുരൂഹ മരണങ്ങളും അതിന്‍റെ പിന്നിലെ കാരണം തേടിയുള്ള ഭാവനയുടെ കഥാപാത്രത്തിന്‍റെ യാത്രയുമാണ് കഥാപരിസരം

Horror Thriller Hunt trailer released  Horror Thriller Hunt trailer  Hunt trailer released  Hunt trailer  Hunt  Bhavana  Horror Thriller Hunt  Horror Thriller  Bhavana next movie Hunt  നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ഭാവന  ഭാവന  ഹൊറര്‍ ത്രില്ലര്‍ ഹണ്ടിന്‍റെ ഗംഭീര ട്രെയിലര്‍  ഹണ്ടിന്‍റെ ട്രെയിലര്‍  ഹണ്ട്  ഹണ്ട് ട്രെയിലര്‍  ഷാജി കൈലാസ്  ഷാജി കൈലാസ് ഹൊറര്‍ ചിത്രങ്ങള്‍  ഷാജി കൈലാസ് ചിത്രങ്ങള്‍  ഹൊറര്‍ ചിത്രങ്ങള്‍
Horror Thriller Hunt trailer
author img

By ETV Bharat Kerala Team

Published : Sep 4, 2023, 2:22 PM IST

ഭാവനയെ (Bhavana) കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് 'ഹണ്ട്' (Hunt). ചിത്രത്തിന്‍റെ ട്രെയിലര്‍ (Horror Thriller Hunt Trailer) പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. നിഗൂഢതയും ആകാംക്ഷയും നിറച്ച ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.

കീര്‍ത്തി ജയരാജന്‍ എന്ന ഡോക്‌ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ ഭാവന പ്രത്യക്ഷപ്പെടുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്യാമ്പസില്‍ നടക്കുന്ന ദുരൂഹ മരണങ്ങളും അതിന്‍റെ പിന്നിലെ രഹസ്യം തേടിയുള്ള ഭാവനയുടെ കഥാപാത്രത്തിന്‍റെ യാത്രയുമാണ് കഥാപരിസരം. കീര്‍ത്തി ജയരാജനിലൂടെ ക്യാമ്പസിലെ ദുരൂഹ മരണങ്ങളുടെ ചുരുളുകളഴിയുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഒരു സ്‌ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രം കൂടിയാണിത്. അതിഥി രവിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും 'ഹണ്ട്' എന്നാണ് സിനിമയെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

Also Read: ദുരൂഹതയും ഭയവും: ഉദ്വേഗഭരിതമായി ഹണ്ട്!, ശ്വാസം അടക്കിപ്പിടിച്ച് പ്രേക്ഷകര്‍

നേരത്തെ 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. വളരെ കൗതുകവും വ്യത്യസ്‌തവുമായിരുന്നു 'ഹണ്ടി'ന്‍റെ ഫസ്‌റ്റ് ലുക്ക്. വേറിട്ട ലുക്കിലാണ് ഫസ്‌റ്റ് ലുക്കില്‍ ഭാവന പ്രത്യക്ഷപ്പെട്ടത്.

ഭാവനയെ കൂടാതെ അജ്‌മല്‍ അമീറും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്‍ജി പണിക്കര്‍, രാഹുല്‍ മാധവ്, അനുമോഹന്‍, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, ചന്തു നാഥ്, നന്ദു ലാല്‍, കൊല്ലം തുളസി, ബിജു പപ്പന്‍, ഡെയ്‌ന്‍ ഡേവിഡ്, വിജയകുമാര്‍, സുധി പാലക്കാട്, പത്മരാജ് രതീഷ്, സോനു, ദിവ്യ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

ജയലക്ഷ്‌മി ഫിലിംസിന്‍റെ ബാനറില്‍ കെ രാധാകൃഷ്‌ണന്‍ നിര്‍മിക്കുന്ന ചിത്രം ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ആണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Also Read: 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന തമിഴില്‍ ; നിഗൂഢതകളോടെ 'ദി ഡോര്‍' സെക്കന്‍റ് ലുക്ക്

നിഖില്‍ ആനന്ദ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്‌സണ്‍ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഹരി നാരായണന്‍, സന്തോഷ് വര്‍മ എന്നിവരുടെ ഗാനരചനയില്‍ കൈലാസ് മേനോന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പിവി ശങ്കര്‍ മേക്കപ്പും ബോബന്‍ കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

അതേസമയം 'റാണി' (Rani) ആണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ശങ്കര്‍ രാമകൃഷ്‌ണന്‍ (Shankar Ramakrishnan) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ (Rani trailer) അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Also Read: Indrans Bhavana Rani Movie Trailer ഉദ്വേഗജനകമായി റാണി ട്രെയിലര്‍; ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവനയും ഇന്ദ്രന്‍സും ഉര്‍വശിയും

വളരെ ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ അടങ്ങിയതായിരിന്നു 'റാണി'യുടെ ട്രെയിലര്‍. ഇന്ദ്രന്‍സ് (Indrans), ഉര്‍വശി (Urvashi), ഹണി റോസ് (Honey Rose), ഗുരു സോമസുന്ദരം (Guru Somasundaram), മാല പാര്‍വതി (Mala Parvathy), മണിയന്‍ പിള്ള രാജു, അനുമോള്‍, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, അബി സാബു, ആമി പ്രഭാകരന്‍, അശ്വിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.