ചിങ്ങം; ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കുമെന്നും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും കീഴ്‌ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉല്‍ക്കണ്ഠാകുലനാക്കുകയും പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങള്‍ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി; ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമാണ്. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെകുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം , ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങള്‍ക്ക് ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ല. ചെലവ് വര്‍ദ്ധിച്ച് വരുന്നതും യോഗാത്മക ചിന്തകളിലുള്ള താല്പര്യവും ആകാം ഇതിന് കാരണം. പ്രിയപ്പെട്ടയാളുമായോ അടുത്ത സുഹൃത്തിനേയോ കണ്ട് മനസ്സ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല ഉപാധി. ഇത്തരം കൂടിക്കാഴ്ചകള്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കുക.
തുലാം; ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനരായിരിക്കും. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസന വ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബാധം ഉറങ്ങുക. യാത്ര ഫലവത്താകില്ലെന്നതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
വൃശ്ചികം; പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും ചിരിയും ഉല്ലാസവും നിറഞ്ഞ അപൂര്‍വമായ ദിവസമാണ് ഇന്ന്‍. സഹോദരങ്ങളുമായുള്ള ബന്ധവും നിങ്ങളുടെ പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് ഇന്ന് സാദ്ധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായും ഇന്ന് ഭാഗ്യദിവസമാണ്. നിങ്ങളുടെ സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുക.
ധനു; നിങ്ങളെ ഒരു തെറ്റായ യാത്രക്ക് പ്രേരിപ്പിക്കാന്‍ പങ്കാളിയേയോ അടുത്തബന്ധുവിനേയോ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്നൊരു സാധാരണ ദിവസമാണ്. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കരുതിവെച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അദ്ധ്വാനം ഇല്ലാതെ ഒന്നും നടക്കുകയില്ല. ഇത് നിങ്ങളെ അല്പം ക്ഷീണിതനാക്കിയേക്കാം. കുടുംബത്തിലെ ഒരംഗം നിസ്സഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്ന് മാറ്റിവെക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്ത് ഉളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം; ഇന്ന് മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ദ്ധിക്കും. തൊഴിലില്‍ പ്രൊമോഷൻ ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം; ചെലവുകളിലാണ് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത്. എന്തുകൊണ്ടെന്നാൽ ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്ത ഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. ഒരു പ്രത്യേക ചെലവ് എടുത്ത് പറയുന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും കഴിയും. പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‌പ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്, അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസമാധാനവും സംരക്ഷിക്കുക.
മീനം; ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെയാണ്. ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരനായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാദ്ധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടാം. കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും മക്കളില്‍ നിന്നും വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫീസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യം നിങ്ങളെ തേടിയെത്താം. പരോപകാരപ്രവര്‍ത്തനങ്ങളും ദീനദയാലുത്വത്തിലും നിങ്ങള്‍ താല്‍പര്യം കാണിക്കും.
മേടം; ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവമാണ് . കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍, കാരണം നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും. ജോലിസ്ഥലത്ത് ചെലവുകള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയത്ത് ഇത് നിങ്ങള്‍ക്ക് ആശ്വാസമാകും. ഓഫീസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരുന്നതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ഇടവം; ഇത് നിങ്ങളുടെ നിയമനിർമ്മാണത്തിലും കൂട്ടിചേര്‍ക്കുന്നതിലുള്ള കഴിവുകള്‍ പ്രദർശിപ്പിക്കുന്നതിനും മികച്ച ദിവസമാണ്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടത്തില്‍ നിങ്ങള്‍ക്കുള്ള എല്ലാം ഉപയോഗിക്കുക. നിങ്ങളുടെ സഹപ്രവർത്തകരേരെയും മേലധികാരികളെയും പങ്കാളികളെയും എതിരാളികളെയും ആകർഷിക്കുന്നതിനും അവരുടെ ആരാധക പിന്തുണ നേടിയെടുക്കുന്നതിനും സാധ്യത. ഒരു കാര്യം മാത്രം, ഒന്നും അധികമായി ചെയ്യരുത്.
മിഥുനം; ഇന്ന് നിങ്ങൾ മറ്റുള്ളവർ പകർന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചിലവഴിക്കും. ഇതു കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. നിങ്ങൾക്ക് മറ്റുള്ളവരോടുള്ള കരുതലുള്ള പെരുമാറ്റം മൂലം അവരിൽ നിന്നും നല്ല രീതിയിൽ സ്നേഹവും അംഗീകാരവും നേടാനാകും.
കര്‍ക്കടകം; അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ മനോഭാവത്തിൽ ആകൃഷ്‌ടരാകും. നിങ്ങൾ അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും വൈകുന്നേരം അവരോടൊപ്പം സന്തോഷകരമായി സമയം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും, ഹൃദ്യമായ ബന്ധങ്ങളും വളരെക്കാലം നീണ്ടുനില്ക്കുകയും ഫലപ്രദമാകുകയും ചെയ്യും.