ETV Bharat / bharat

Horoscope Today 23rd September 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 23 ശനി 2023) - മിഥുനം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction Today  Horoscope Today 23rd September 2023  Horoscope Today  നിങ്ങളുടെ ഇന്ന്‌  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope Today 23rd September 2023
author img

By ETV Bharat Kerala Team

Published : Sep 23, 2023, 6:51 AM IST

തീയതി : 23-09-2023 ശനി

വര്‍ഷം : ശുഭകൃത് ദക്ഷിണായനം

ഋതു : ശരത്

തിഥി : കന്നി ശുക്ല അഷ്‌ടമി

നക്ഷത്രം : മൂലം

അമൃതകാലം : 06:13 AM മുതല്‍ 07:44 AM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം : 07:49 AM മുതല്‍ 10:45 AM വരെ

രാഹുകാലം : 09:15 AM മുതല്‍ 12:17 PM വരെ

സൂര്യോദയം : 06:13 AM

സൂര്യാസ്‌തമയം : 06:20 PM

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും.

കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നിങ്ങള്‍ ഒഴിവാക്കുക.

തുലാം: എതിരാളികളും ശത്രുക്കളും പോലും നിങ്ങളുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കും. മറഞ്ഞിരിക്കുന്ന അപകടങ്ങളെ സൂക്ഷിക്കണം. ബിസിനസിലും മറ്റും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കണം.

വൃശ്ചികം: കരുതലോടെ സംസാരിക്കണം. നക്ഷത്രങ്ങളും ഗ്രഹനിലയും വീട്ടിലെ സാഹചര്യം ഇന്ന് ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കും. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ വ്യഗ്രത കാണിക്കും. നിങ്ങളുടെ അനന്തമായ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. നിങ്ങൾ ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: നിങ്ങളുടെ കാഴ്‌ചപ്പാടും മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. പ്രത്യേകതയുള്ള വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വളരെ വ്യത്യസ്ഥമായ സുഗന്ധ തൈലവും ഒക്കെ കൂടി ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങളൊരു കാന്തം പോലെയാണ്. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ പ്രൗഢിയോടെ നടക്കും.

മകരം: വിവിധ സ്രോതസുകളിലൂടെ പണം നിങ്ങളിലേക്ക് ഒഴുകി വരും. എന്നാല്‍ അതെല്ലാം ചെലവായി പോയേക്കാം. നിങ്ങള്‍ ചെലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം ജോലിയിലെ എല്ലാ കുറവുകളും ഇന്ന് പരിഹരിക്കും.

കുംഭം: ഇന്ന് അനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്. വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ദിവസമാണ്. ഒരു ഓഫിസ് ജോലിക്കാരന്‍ ആണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നേട്ടം വന്ന് ചേരും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും കഴിയും.

മേടം: സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ മര്‍ക്കടമുഷ്‌ടി പ്രകടിപ്പിക്കും. അത് തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിനും സാധ്യത കാണുന്നു. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്‌ടമാണ് നോക്കുക.

ഇടവം: നിങ്ങള്‍ ഇന്ന് ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. ഇന്ന് അത്തരം ഒരു ദിവസമാണ്. രാവിലെ മുതല്‍ക്കേ ഒരു വല്ലായ്‌മ അനുഭവപ്പെടാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടം ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും നിങ്ങളെ ഇന്ന് വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ, വരും വരായ്‌കകളെകുറിച്ച് ആലോചിക്കാതെയിരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും, ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു. ഇഷ്‌ട ഭക്ഷണം കഴിക്കാനും സാധ്യത.

കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.