ചിങ്ങം: ഇന്ന് ചിങ്ങം രാശിക്കാരായ നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യസാക്ഷാത്കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ല പ്രധാന കാര്യങ്ങളിലും വസ്‌തുനിഷ്‌ഠമായ സമീപനം നടത്താന്‍ സാധിക്കും.
വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
കന്നി: ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞ് നിർത്താനാവില്ല. നിങ്ങളുടെ മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക് വരാൻ പോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ച് തന്നിട്ടുണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് അപ്പോൾ നിങ്ങൾ കരുതിയിട്ടുമുണ്ടാകും.
എന്നാൽ, ഇന്ന് അതിന് വേണ്ടി ഒരു ശ്രമം നടത്താന്‍ നിങ്ങള്‍ തീരുമാനിക്കും. കാര്യങ്ങൾ കാണപ്പെടുന്നതുപോലെ അത്ര ലളിതമായിരിക്കില്ല. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. അതിനാൽ ഭാഗ്യപരീക്ഷണം നടത്താന്‍ പറ്റിയ ഒരു ദിവസം ആയിരിക്കില്ല ഇന്ന്. അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക.
തുലാം: സന്തോഷകരമായ ഒരു ദിനമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. പല തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും സാധ്യതയുണ്ട്. ആനന്ദകരമായ രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇന്ന് ഉണ്ടാകാനിടയില്ല.
വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ് ഇന്ന് വൃശ്ചികം രാശിക്കാരെ കാത്തിരിക്കുന്നത്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദത്തോടെ ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും.
നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന സഹപ്രവര്‍ത്തകര്‍ ഇന്ന് ജോലിസ്ഥലത്ത് സുഖകരമായ ഒരു അന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണ്ണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ഇന്ന് സാധ്യത കാണുന്നുണ്ട്.
ധനു: ഇന്ന് നിങ്ങൾ പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ ക്ഷോഭം നിയന്ത്രിക്കുകയും വേണം. കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ ഇന്ന് യാത്രകൾ ഒഴിവാക്കണം.
മകരം: ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട് നിങ്ങളുടെ കൈകൾ ഇന്ന് നിറഞ്ഞിരിക്കും. അവയെല്ലാം വേഗം തീർത്ത് ബാക്കി ദിവസം നിങ്ങളുടെ മനസിന്‍റെ ആയാസം തീർക്കുക. എല്ല തരത്തിലുള്ള ആൾക്കാരോടും ആശയവിനിമയം നടത്തുന്നത് പുതിയ അറിവുകള്‍ നേടാന്‍ സഹായിക്കും.
കുംഭം: സങ്കീർണ്ണമായ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനയാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ ഇന്ന് കണ്ടുമുട്ടും. അസ്വസ്ഥനാകാതെ നിങ്ങളുടെ ദൗർബല്യങ്ങളെ മാറ്റി കരുത്താർജിക്കാനുള്ള സുവർണ്ണ അവസരമായി ഇതിനെ കണക്കാക്കുക.
മീനം: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ അനുകൂലമല്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.
മേടം: പഴയ പല ഓർമ്മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. ഇന്ന് പണം സൂക്ഷിക്കുന്നതിൽ നിങ്ങള്‍ ഒരു പ്രവണത കാണിക്കും.
ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഒന്നല്ല. ആക്രമണോത്സുകമായ മനോഭാവം ആയിരിക്കും ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും.
പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.
മിഥുനം: സാമ്പത്തിക നേട്ടമുള്‍പ്പടെ ഉണ്ടാകാനിടയുള്ള ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. ബിസിനസുകാര്‍ക്ക് അനുകൂലമായ സംഭവവികാസങ്ങള്‍ ഇന്ന് ഉണ്ടായേക്കാം. കൈവെയ്‌ക്കുന്ന മേഖലകളില്‍ നിന്നും നേട്ടം കൊയ്യാന്‍ സാധിക്കും.
കച്ചവട മേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. അതുപോലെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം.
കര്‍ക്കടകം: പല കാര്യങ്ങള്‍ക്കും അനുകൂലമായ ഒരു ദിവസമാണ് ഇന്ന്. ഇന്നലെവരെ നിങ്ങള്‍ ആസ്വദിച്ച പല സൗഭാഗ്യങ്ങളും തുടര്‍ന്നും ആസ്വദിക്കാന്‍ സാധിക്കും. ജോലിസ്ഥലങ്ങളിലും കുടുംബത്തിലും നല്ല രീതിയില്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.