ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസത്തില്‍ സാമ്പത്തിക ചെലവുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. കുടുബത്തിലുള്ളവരുമായി സന്തോഷകരമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ചില കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കുന്നതിന് സഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.
കന്നി: സമ്മിശ്ര അനുഭവങ്ങള്‍ വന്ന് ചേരാന്‍ സാധ്യതയുള്ള ഒരു ദിനമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. ആകര്‍ഷകമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിക്കും. അവ നിങ്ങളെ ഒരുപക്ഷെ സന്തോഷിപ്പിച്ചേക്കാം. സാമ്പത്തികമായും ഇന്ന് നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
തുലാം: പല കാര്യങ്ങളോടുമുള്ള നിങ്ങളുടെ മോശം മനോഭാവം ഇന്ന് തിരിച്ചടികള്‍ സമ്മാനിച്ചേക്കാം. പ്രിയപ്പെട്ട പലരുമായും വാക്കുതര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ വിഷയങ്ങളിലുള്ള ആശയവിമനിമയം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. തൊഴിലിടങ്ങളില്‍ നിന്ന് പ്രതികൂലമായ പല സംഭവങ്ങളും ഉണ്ടായേക്കാം. നിയമപരമായ കാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധാലുവായിരിക്കണം.
വൃശ്ചികം: മനോഹരമായ ഒരു ദിവസമാണ് നിങ്ങളുടെ ഇന്ന്. നിരവധി അവസരങ്ങള്‍ ഇന്ന് ലഭിക്കാനിടയുണ്ട്. ചെയ്യുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. മേലധികാരികളില്‍ നിന്നും അഭിന്ദനം ലഭിക്കാനിടയുണ്ട്. പുതിയ ആളുകളെ കണ്ടുമുട്ടും.
ധനു: സന്തോഷത്തിന്‍റെ ദിനമാണ് നിങ്ങള്‍ക്ക് ഇന്ന്. മാതാപിതാക്കളില്‍ നിന്നും നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലങ്ങളില്‍ മേലധികാരികളില്‍ നിന്നുള്ള പ്രശംസ ലഭിച്ചേക്കാം. ബിസിനസ് സംബന്ധമായ കൂടികാഴ്‌ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വാണിജ്യസംരംഭത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയും. ഏറ്റെടുത്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കാം.മാനസികോല്ലാസത്തിനായി സമയം കണ്ടെത്താന്‍ കഴിഞ്ഞേക്കാം.
മകരം: അനുകൂലവും അതുപോലെ തന്നെ പ്രതികൂലവുമായ ഒരു ദിവസമായിരിക്കാം ഇന്ന്. വ്യാപാരം ഉള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമാകാനാണ് സാധ്യത. നിങ്ങള്‍ ഏര്‍പ്പെടുന്ന ചര്‍ച്ചകളിലെല്ലാം മികവ് പുലര്‍ത്താന്‍ സാധിച്ചേക്കും. കുടുംബാംഗങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ ഒരുപക്ഷെ കൃത്യമായ സമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്ന് വരില്ല.
കുംഭം: ഏതെങ്കിലും തരത്തിലുള്ള നീചമായ അല്ലെങ്കില്‍ അധാർമികമായ പദ്ധതികളിൽ നിന്നോ ചിന്തകളിൽ നിന്നോ നിങ്ങള്‍ ഇന്ന് മാറിനില്‍ക്കണം. സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. നിഷേധപരമായ അല്ലെങ്കില്‍ കപട ചിന്തകൾ,അശുഭാപ്തിവിശ്വാസം എന്നിവയ്ക്കും നിങ്ങൾ അടിമപ്പെട്ടേക്കാം.
മീനം: കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുങ്ങും. ബിസിനസില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ പറ്റിയ ദിവസം. നിരന്തരമായ അധ്വാനത്തിനുശേഷം ഇന്ന് നിങ്ങള്‍ക്ക് ഉല്ലാസത്തിനുള്ള സമയം കണ്ടെത്താന്‍ സാധിക്കും. പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോകാന്‍ സാധിക്കും. കുടുംബ ബന്ധം ശക്തിപ്പെടുത്തുകയും അവരുമായി പുറത്തുപോയി ഉല്ലസിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യും.
മേടം: ചില നല്ല വാർത്തകൾ ഇന്ന് നിങ്ങളെ തേടിയെത്തും. വ്യക്തിപരമോ, തൊഴിൽപരമോ ആയ വാര്‍ത്തകളാകം ഇവ. കരിയറില്‍ ഉയര്‍ച്ച ഉണ്ടാകാം, ചില സാമ്പത്തിക നേട്ടങ്ങള്‍ സംഭവിച്ചേക്കാം, ചില ഒത്തുചേരലുകള്‍ ഉണ്ടാകാം എന്നിവയില്‍ ഏതെങ്കിലുമാകാം ഇന്ന് നിങ്ങളെ തേടിയെത്തുന്നത്.
ഇടവം: സൗമ്യഭാഷണംകൊണ്ടും തുറന്ന പെരുമാറ്റംകൊണ്ടും എല്ലാവരിലും മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടപഴകുന്ന എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും ഇന്ന് മികവ് പുലര്‍ത്താന്‍ കഴിയും. നിങ്ങളുടെ പ്രവൃത്തിമേഖലയില്‍ ആഗ്രഹിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിര്‍ണായക പുരോഗതി നേടും. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നമുണ്ടാകാം.
മിഥുനം: അസ്വസ്ഥവും ആശയക്കുഴപ്പങ്ങളും നിറഞ്ഞതാവും ഇന്ന് നിങ്ങളുടെ മനസ്. അമിതമായി വികാരങ്ങള്‍ പ്രകടിപ്പിച്ചേക്കാം. ഏര്‍പ്പെടുന്ന ചര്‍ച്ചകളില്‍ വാക്കുതര്‍ക്കം ഉണ്ടാകാനിടയുണ്ട്. കുടുംബകാര്യങ്ങളും സ്വത്തുക്കളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് ഒഴിവാക്കുക. പ്രിയപ്പെട്ടവരുമായി ചെറിയ പിണക്കങ്ങളുണ്ടായേക്കാം.
കര്‍ക്കടകം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ ഒരു ദിവസം. ഇന്ന് ഏറ്റെടുക്കുന്ന പദ്ധതികള്‍ വിജയം കാണും. വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും അനുകൂലമായ ഒരു ദിവസം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ കഴിയും. ചെറിയ യാത്രകളിലേര്‍പ്പെടാനും സാധ്യതയുണ്ട്.