ചിങ്ങം: ബൗദ്ധികചര്‍ച്ചകളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചേക്കും. ഈ ദിവസത്തില്‍ സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചുവേണം ഇന്ന് ചെയ്യാന്‍.
കന്നി: സംഭാഷണങ്ങൾകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരുമായുള്ള സ്നേഹബന്ധങ്ങള്‍ ദൃഢമാകും. യാത്രകള്‍ ആഹ്ളാദപ്രദമാകും. സാമ്പത്തിക നേട്ടത്തിനും ഈ ദിവസത്തില്‍ സാധ്യത കാണുന്നു. ബിസിനസ് രംഗത്തും വിജയം കൈവരിച്ചേക്കാം. ഇഷ്‌ടഭക്ഷണം ആസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടായേക്കാം.
തുലാം: ഈ ദിവസത്തില്‍ കോപം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വാക്കുകൾ കൃത്യമായി നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ ഇന്ന് വളരെ വര്‍ധിക്കാനാണ് സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല.
വൃശ്ചികം: തൊഴില്‍ രംഗത്തും സാമ്പത്തിക രംഗത്തും ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകാനാണ് സാധ്യത. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര പോയേക്കാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ അനിയന്ത്രിതമായി കോപം ഉണ്ടാകാനിടയുണ്ട്. കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ധനു: മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കാം. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. തൊഴിലിടങ്ങളില്‍ സൗഹൃദപരമായ അന്തരീക്ഷം നിലനില്‍ക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത. സാമ്പത്തിക നേട്ടവും ഉണ്ടായേക്കാം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സന്തോഷകരമായ രീതിയില്‍ സമയം ചെലവഴിക്കും.
മകരം: വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. തൊഴിലിടങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കാന്‍ കഴിയും. മേലധികാരികളില്‍ നിന്നും അഭിനന്ദനം ഉണ്ടായേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യത.
കുംഭം: പുതിയ പദ്ധതികള്‍ ഇന്ന് ആരംഭിക്കാന്‍ ശ്രമിക്കരുത്. ശരീരക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം കൈവരും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു.
മീനം: ബിസിനസില്‍ നിന്നും നേട്ടമുണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ട ആളുകളുമായി ഉല്ലാസയാത്ര പോകാന്‍ സാധ്യത. ഉച്ചയ്‌ക്ക് ശേഷം സാഹചര്യങ്ങള്‍ പ്രതികൂലമായേക്കാം. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.
മേടം: സന്തോഷകരമായ കുടുംബാന്തരീക്ഷം ഇന്ന് നിങ്ങളുടെ മനസിന് ഉന്മേഷം പകരും. ശാരീരികാരോഗ്യം മെച്ചപ്പെടും. പരിചിതരില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭിക്കാനിടയുണ്ട്. സാമൂഹ്യരംഗത്ത് പേരും പ്രശസ്‌തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായി തീരാനാണ് സാധ്യത.
ഇടവം: വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പ്രതികൂലമായ ഒരു ദിനമായിരിക്കും. നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്നും കഴിവതും വിട്ട് നില്‍ക്കുക. ഉദരസംബന്ധമായ അസുഖങ്ങള്‍ ഇന്ന് ഉണ്ടാകാനും സാധ്യത. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. ശാരീരികാസുഖങ്ങളില്‍ നിന്ന് മാത്രമല്ല, മാനസിക പിരിമുറുക്കങ്ങളില്‍ന്നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും.
മിഥുനം: എല്ലാ കാര്യങ്ങളോടും നിങ്ങള്‍ക്ക് ഇന്ന് പൊതുവെ ഒരു താത്‌പര്യകുറവ് അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടാന്‍ സാധ്യത. സാമ്പത്തിക ചെലവുകളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അനാവശ്യ ചെലവുകള്‍ ഉണ്ടാകാനിടയുണ്ട്.
കര്‍ക്കടകം: ഏറെ നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട ചില വ്യക്തികളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടാനിടയുണ്ട്. അവരുമായി ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. പല കാര്യങ്ങളും ചെയ്‌ത് തീര്‍ക്കാന്‍ സ്വയം ആത്മവിശ്വാസം ഉണ്ടാകും. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതി ആയാസകരമാകും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധികളെയും ഇന്ന് നേരിടേണ്ടി വന്നേക്കാം.