ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ബന്ധുക്കളുമായി ചെറിയ അസ്വാരസ്യമുണ്ടാകും. മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കടലാസ് ജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യം ഇല്ലാതാക്കുമ്പോൾ വെള്ളം നിങ്ങളെത്തന്നെ ഇല്ലാതാക്കിയേക്കും.
കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. അതിനാൽ നിങ്ങളുടെ ആത്മാഭിമാനത്തെ കുറയ്ക്കാൻ വഴിയുള്ള ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്.
തുലാം: ആവശ്യഘട്ടങ്ങളില്‍ മറ്റുള്ളര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇന്ന് നിങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കും. എന്തൊക്കെ നടക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വ്യാകുലതപ്പെടും. നിങ്ങളുടം വഴക്കമുള്ള സമീപനം യുക്തിസഹചവും ന്യായയുക്തവുമായ രീതിയിൽ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രാപ്‌തരാക്കും.
മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്‌താവന പോലും നിർബന്ധിതമാക്കുന്ന എല്ലാത്തരം കാര്യങ്ങളും കൊണ്ടുവരാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ്. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അപ്രതീക്ഷിത ദിവസം. വഴക്കമുള്ള നിങ്ങളുടെ സമീപനം നിങ്ങളുടേതായ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്‌തരാക്കും.
വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.
ധനു: വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ദിവസം മുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾക്ക് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.
മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസം. സുഹൃത്തുക്കളില്‍നിന്ന് വിസ്‌യിപ്പിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കാം. യാത്രകള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും. ഇന്ന് ആഡംബരങ്ങള്‍ക്ക് വേണ്ടി അധികമായി പണം ചെലവഴിച്ചേക്കും.
കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ലപ്രകടനം കാഴ്‌ചവെക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. തൊഴിലിടങ്ങളില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും.
മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂല ചിന്തകളായിരിക്കും ഇന്ന് മനസ് നിറയെ. വിമര്‍ശകരും എതിരാളികളുമായി വാക്കേറ്റമുണ്ടാകുന്നതിനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള നല്ല സമയമാണ് ഈ ദിവസം.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഡമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസ്സങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക.
ഇടവം: ഇന്ന് അനുകൂലമായ ഒരു ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ഇന്ന് ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരാനും സാധ്യത.
മിഥുനം: വിജയകരമായ ഒരു ദിനമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ഇന്ന് നേടിയെടുക്കാന്‍ സാധിക്കും. ഒപ്പം പേരും പ്രശസ്‌തിയും ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക കയ്യില്‍ കിട്ടുമെങ്കിലും ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നതോടെ അതില്‍ ഏറിയ പങ്കും ഇന്ന് തന്നെ ചെലവാക്കേണ്ടി വരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം: വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളെ ഇന്ന് അഭിമുഖികരിക്കേണ്ടി വന്നേക്കാം. കുട്ടികളുടെയും സുഹൃത്തുക്കളുടെയും ചില പെരുമാറ്റം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. സംസാരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കണം. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക. മനസാന്നിധ്യം കൂടുതല്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ഏര്‍പ്പെടരുത്.