ETV Bharat / bharat

Horoscope Today| നിങ്ങളുടെ ഇന്ന് (ജൂലൈ 05 ബുധന്‍ 2023) - horoscope prediction

ഇന്നത്തെ ജ്യോതിഷ ഫലം...

ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  ജൂലൈ 05 ബുധന്‍ 2023  Horoscope Today  Horoscope  ഇന്നത്തെ ജ്യോതിഷം  ജ്യോതിഷം  horoscope prediction today  horoscope prediction  horoscope today
Horoscope Today| നിങ്ങളുടെ ഇന്ന് (ജൂലൈ 05 ബുധന്‍ 2023)
author img

By

Published : Jul 5, 2023, 7:24 AM IST

തിയതി: 05-07-2023 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വര്‍ഷം

തിഥി: മിഥുനം കൃഷ്‌ണ ദ്വിതീയ

നക്ഷത്രം: ഉത്രാടം

അമൃതകാലം: 02:04 PM മുതല്‍ 03:39 PM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:42 AM മുതല്‍ 12:30 PM വരെ

രാഹുകാലം: 12:28 PM മുതല്‍ 02:04 PM വരെ

സൂര്യോദയം: 06:06 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: നിങ്ങളുടെ തിക്കും തിരക്കുമുള്ള പരിപാടികൾക്കിടെ ചില സമ്മർദങ്ങൾ ഇന്ന് നേരിടേണ്ടിവന്നേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിംഗുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസം അവസാനിക്കുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങൾ തളർന്ന് പോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം.

കന്നി: ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമായേക്കാം. 'ഈ ദിവസവും കടന്ന് പോകും' എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്.

വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങൾക്ക് ശ്രദ്ധ പുലർത്താന്‍ കഴിയുന്നില്ല. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താത്‌പര്യവും ഇതിന് കാരണമാകാം. പ്രിയപ്പെട്ടയാളെയോ അടുത്ത സുഹൃത്തിനെയോ കണ്ട് മനസ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ ചർച്ചകൾക്കുള്ളതല്ലെന്ന് അറിയുക. ഓഹരി വിപണിയില്‍ ഇപ്പോൾ മുതല്‍ മുടക്കുമ്പോള്‍ സൂക്ഷിക്കണം.

തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഒരു മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടുകയും നിങ്ങളുടെ സ്‌തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ചെവികളും കണ്ണുകളും തുറന്നു വയ്‌ക്കുകയും ചുണ്ടുകൾ അടച്ചു വയ്‌ക്കുകയും ചെയ്യുക. മാനേജർമാർ നിങ്ങളെ വിശ്വസിക്കാനും പ്രത്യേകമായ കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു.

വൃശ്ചികം: വ്യവസായത്തിന് ഇത് നല്ല സമയമാണ്. പുതിയ ഉത്പന്നം അവതരിപ്പിച്ച് ഇന്ന് നിങ്ങൾ എതിരാളികളെ ഞെട്ടിക്കും. ഏതുവിധത്തിലാണെങ്കിലും ചില തടസങ്ങൾ നിങ്ങൾക്ക് ഇന്ന് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വേണ്ടത്ര സമയമെടുത്ത്, അസൗകര്യങ്ങളെല്ലാം മാറ്റി നിങ്ങളുടെ അവതരണം ആവശ്യത്തിന് പരസ്യവും ആഘോഷങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുക.

ധനു: നിങ്ങളുടെ ഉള്ളിലെ സന്യാസിയായിരിക്കും ഇന്ന് നിങ്ങളെ നയിക്കുന്നത്. സ്വയം ധ്യാനത്തിൽ മുഴുകി നിങ്ങളിന്ന് സമാധാനം തേടിയേക്കാം. വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഏതാണ്ട് ഇതേ സന്ദേശങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് നൽകുകയും ചെയ്യും.

മകരം: നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം ഇന്ന് അത്ര നല്ല ഫലങ്ങൾ നിങ്ങൾക്ക് നൽകികൊള്ളണമെന്നില്ല. ഈ ബുദ്ധിവൈഭവം നിങ്ങളുടെ വിലയേറിയ മാർഗ നിർദേശത്താൽ ഉദ്യോഗത്തിൽ പുരോഗതി കൈവരിച്ച നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമെല്ലാം ധാരാളം സഹായിച്ചിട്ടുണ്ടാകും. എന്നാല്‍ നിങ്ങളുടെ പാതയിൽ ധാരാളം പ്രശ്‌നങ്ങൾ വന്നേക്കാം. പക്ഷെ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

കുംഭം: ചെലവുകളിലാണ് ഇന്ന് നിങ്ങൾ പൂർണമായും ശ്രദ്ധിക്കേണ്ടത്. ചെലവുകള്‍ നിയന്ത്രണാതീതമായാല്‍ അതിന്‍റെ തിക്തഫലം നിങ്ങള്‍ അനുഭവിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങള്‍ മൊത്തത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും വിഭവങ്ങള്‍ കൃത്യമായി നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍ ചെലവ് കുറച്ച് കൊണ്ടുവരുവാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങൾക്ക് കഴിയും.

പണം കടം കൊടുക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് വായ്‌പ ഗ്യാരണ്ടി നില്‍ക്കാതിരിക്കുക. മറ്റുളളവര്‍ കാരണം ചില അസുഖകരമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ കുടുങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ സൂക്ഷിക്കുക. ആരോഗ്യവും പണവും മനസമാധാനവും സംരക്ഷിക്കുക.

മീനം: ഇന്ന് നിങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവർക്കും ഏറ്റവും പ്രിയങ്കരരായിരിക്കും. പ്രിയപ്പെട്ടവരുമായുളള ബന്ധം ഫലപ്രദമാകാമെങ്കിലും നിങ്ങള്‍ അവര്‍ക്ക് ചെലവ് ചെയ്യേണ്ടിവരും. അവരുടെ സഹായം നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഇത് സ്വാഭാവികമാണ്.

പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. കാൽപനിക ഭംഗിയാര്‍ന്ന ഒരു സ്ഥലത്തേക്ക് നിങ്ങളൊരു ഉല്ലാസയാത്ര പോകാന്‍ ഇടയുണ്ട്. വീട്ടില്‍നിന്നും മക്കളില്‍ നിന്നും വിദേശത്തുനിന്നും നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫിസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം. പരോപകാര പ്രവര്‍ത്തനങ്ങളിലും ദീനദയാലുത്വത്തിലും നിങ്ങള്‍ താത്‌പര്യം കാണിക്കും.

മേടം: ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവസമാണ് ഇന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ ഉത്‌പാദനക്ഷമമായിരിക്കും. വീട് മോടി കൂട്ടുന്നതിനെ കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍. കാരണം, സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വര്‍ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു.

നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും. അതിനാൽ ജോലിസ്ഥലത്ത് ചെലവുകള്‍ വരുന്ന സമയത്ത് അത് നിങ്ങള്‍ക്ക് ആശ്വാസമാകും. ഓഫിസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം: ഇന്ന് നിങ്ങൾക്ക് പ്രശ്‌നങ്ങളും കുരുക്കുകളുമൊക്കെ അഴിക്കാൻ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്നു വരാം. ഉച്ചതിരിയുമ്പോഴേക്കും നിങ്ങൾക്ക് നല്ല നിരാശയുണ്ടാകുകയും, ആത്മവിശ്വാസം കൂപ്പുകുത്തുകയും ചെയ്‌തേക്കാം. അവനവന്‍റെ ശക്തിക്കനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾ മറ്റുള്ളവർ പകർന്ന പ്രചോദനത്തെ മനസിലാക്കുന്നതിനായി സമയം ചിലവഴിക്കും. ഇതു കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോടുള്ള നിങ്ങളുടെ കരുതലുള്ള പെരുമാറ്റം മൂലം അവരിൽ നിന്ന് നല്ല രീതിയിൽ സ്‌നേഹവും അംഗീകാരവും തിരിച്ച് നേടാനാകും.

കര്‍ക്കടകം: അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ചിന്തകളിൽ ആകൃഷ്‌ടരാകും. നിങ്ങൾ അവരെ സന്തോഷിപ്പിക്കുന്നതിനായി ശ്രമിക്കുകയും വൈകുന്നേരം അവരോടൊപ്പം സന്തോഷകരമായി ഒരു വൈകുന്നേരം ചെലവഴിക്കുകയും ചെയ്യും. സ്‌നേഹവും ഹൃദ്യവുമായ ബന്ധങ്ങൾ വളരെക്കാലം നീണ്ടുനിൽക്കുകയും ഫലപ്രദമാകുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.