തിയതി: 29-06-2023 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
ഋതു: വര്‍ഷം
തിഥി: മിഥുനം ശുക്ല ഏകാദശി
നക്ഷത്രം: ചോതി
അമൃതകാലം: 09:16 AM മുതല്‍ 10:52 AM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 10:5 AM മുതല്‍ 10:53 PM വരെ & 02: 53 PM മുതൽ 03:41 PM വരെ
രാഹുകാലം: 02:03 PM മുതല്‍ 03:38 PM വരെ
സൂര്യോദയം: 06:05 AM
സൂര്യാസ്‌തമയം: 06:49 PM
ചിങ്ങം : ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍ തുടങ്ങിയവക്കാണ് ഇപ്പോൾ നിങ്ങൾ പ്രാധാന്യം നൽകുന്നത്. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ സമയം നല്ലതാണ്.
കന്നി : നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും നിങ്ങൾക്ക് ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. അതുകൊണ്ട് തന്നെയാകാം നിങ്ങൾ മധുരപലഹാരങ്ങളില്‍ തന്നെ പ്രിയം കാണിക്കുകയും കലോറികളുടെ കണക്ക് നോക്കാതെ ഐസ് ക്രീം ആസ്വദിക്കുകയും ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല.
തുലാം : പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ ഒരു സല്‍ക്കാരത്തോടുകൂടി ആഘോഷിക്കുക.
വൃശ്ചികം : സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തുക. വ്യാകുലതയും, ഉദാസീനതയും, ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.
ധനു : ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തിക മേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക് യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണ്ണാവസരവും ഇന്ന് ഉണ്ടായേക്കും.
മകരം : കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണിന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ നിങ്ങളുടെ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍, പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾക്ക് ജാഗ്രത വേണം.
കുംഭം : എതിരാളികളുമായി ഇന്ന് നിങ്ങൾ വടംവലിക്ക് പോകാതിരിക്കുക. ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായേക്കാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. മാനസിക സംഘര്‍ഷം നിങ്ങളെ ബാധിച്ചേക്കാം. വിദേശത്ത് നിന്ന് വാര്‍ത്തകള്‍ വന്നെത്തും.
മീനം : എല്ലാത്തരം കലകളിലും ഇന്ന് നിങ്ങൾ മികവ് പുലർത്തും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. ഇന്ന് നിങ്ങൾ നല്ല രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കും.
മേടം : ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. പങ്കാളിയുമായി ഊഷ്‌മളമായ ചില നിമിഷങ്ങള്‍ നിങ്ങൾ പങ്കിടും. നിങ്ങൾക്കിന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകൾക്കും ഇന്ന് സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽനിന്നും സംഘര്‍ഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക. യാത്രക്ക് നല്ല സമയമാണ്.
ഇടവം : ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ വേളകളും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവക്കാന്‍ നിങ്ങള്‍ താത്‌പര്യപ്പെടും. ഇന്ന് നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തിൽ നിന്ന് നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം. രോഗബാധിതർക്ക് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ മുൻപ് സ്‌തംഭിച്ചുപോയ ചില ജോലികള്‍ മാന്ത്രിക ശക്തികൊണ്ടെന്നപോലെ വീണ്ടും ആരംഭിക്കപ്പെടും.
മിഥുനം : നിങ്ങളുടെ സ്വന്തം ലോകത്തിൽ നിന്ന് പുറത്തുവന്ന് കുട്ടികളുടെയും ഇണയുടെയും അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെയും അവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞ് ചെയ്യണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യവും സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക. നിസ്തേജന്‍മാരുമായി ഇടപഴകാതിരിക്കുക. അല്ലാത്ത പക്ഷം അത് അപകീര്‍ത്തിക്ക് കാരണമായേക്കും.
കര്‍ക്കടകം : എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം അത്. നിങ്ങള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്ക് നഷ്‌ടമായേക്കും. നിങ്ങള്‍ക്ക് പാചകമറിയാമെങ്കില്‍ വലിയ പ്രശ്‌നമില്ല. അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.