ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റാമോജി ഗ്രൂപ്പിന്‍റെ ചെയർമാന്‍ റാമോജി റാവുമായി കൂടിക്കാഴ്‌ച നടത്തി. മാധ്യമ, ചലച്ചിത്ര രംഗത്ത് റാമോജി റാവു നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിച്ച അമിത് ഷാ, ദശലക്ഷക്കണക്കിനാളുകള്‍ക്ക് റാമോജിയുടെ ജീവിതം പ്രചോദനമാണെന്നും പറഞ്ഞു. ഞായറാഴ്‌ച ഹൈദരാബാദിലെ സ്വകാര്യ വസതിയിലെത്തിയാണ് അമിത് ഷാ റാമോജിയെ കണ്ടത്.
-
Shri Ramoji Rao Garu’s life journey is incredible and inspirational to millions of people related to the film industry and media. Today, met him at his residence in Hyderabad. pic.twitter.com/zk5RZjjWnX
— Amit Shah (@AmitShah) August 21, 2022 " class="align-text-top noRightClick twitterSection" data="
">Shri Ramoji Rao Garu’s life journey is incredible and inspirational to millions of people related to the film industry and media. Today, met him at his residence in Hyderabad. pic.twitter.com/zk5RZjjWnX
— Amit Shah (@AmitShah) August 21, 2022Shri Ramoji Rao Garu’s life journey is incredible and inspirational to millions of people related to the film industry and media. Today, met him at his residence in Hyderabad. pic.twitter.com/zk5RZjjWnX
— Amit Shah (@AmitShah) August 21, 2022
'ശ്രീ റാമോജി റാവു ഗാരുവിന്‍റെ ജീവിതയാത്ര അവിശ്വസനീയവും ചലച്ചിത്ര വ്യവസായവുമായും മാധ്യമങ്ങളുമായും ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്,' അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. റാമോജിയുമായുള്ള കൂടിക്കാഴ്‌ചക്കിടെ പകര്‍ത്തിയ ചിത്രങ്ങളും അമിത് ഷാ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
തെന്നിന്ത്യൻ സൂപ്പർ താരവും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ എന്‍.ടി രാമ റാവുവിന്‍റെ ചെറുമകനുമായ ജൂനിയർ എൻടിആറുമായും അമിത് ഷാ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡില്‍ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കൂടിക്കാഴ്‌ച.