ETV Bharat / bharat

കൊവിഡ് വാക്‌സിനേഷൻ; യുഎസിനെ മറികടന്നത് ചരിത്രപരമെന്ന് ഹർഷ്‌ വർധൻ - India overtakes US in total number of vaccine doses

തുടർച്ചയായ ഏഴ്‌ ദിവസങ്ങളിലായി രാജ്യത്ത് കൊവിഡ് കേസുകളിൽ 21 ശതമാനത്തിന്‍റെ കുറവാണുള്ളതെന്ന് ആരോഗ്യമന്ത്രി.

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ  യുഎസിനെ ഇന്ത്യ മറികടന്നതെന്ന് ചരിത്രാപരം  ഹർഷ്‌ വർധൻ  ആരോഗ്യമന്ത്രി  Harsh Vardhan news  India overtakes US in total number of vaccine doses  India overtakes US
കൊവിഡ് വാക്‌സിനേഷൻ; യുഎസിനെ മറികടന്നത് ചരിത്രപരമെന്ന് ഹർഷ്‌ വർധൻ
author img

By

Published : Jun 28, 2021, 4:47 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷനിൽ യുഎസിനെ ഇന്ത്യ മറികടന്നത് ചരിത്രപരമെന്ന് ആരോഗ്യമന്ത്രി ഹർഷ്‌ വർധൻ. ഇന്ത്യയിൽ ഇതുവരെ 32,36,63,297 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്. വാക്‌സിൻ വിതരണത്തിൽ യുഎസിനെ മറികടന്ന നടപടി ചരിത്രപരമാണെന്ന് ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിക്ക് കീഴിൽ നടത്തിയ മികച്ച തീരുമാനങ്ങളും ഇടപെടലുകളുമാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുകയാണെന്നും തുടർച്ചയായി ഏഴ്‌ ദിവസങ്ങളിലായി കൊവിഡ് കേസുകളിൽ 21 ശതമാനത്തിന്‍റെ കുറവാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യ കൊവിഡ് കേസുകൾ

രാജ്യത്ത്‌ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 979 പേരാണ്. കഴിഞ്ഞ 81 ദിവസത്തിനിടെ ഇതാദ്യമായാണ് മരണം ആയിരത്തില്‍ താഴെയെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 46,148 പേര്‍ക്കാണ്. എന്നാല്‍ രോഗം ഭേദമായത് 58,578 പേരാണ്.

  • Till now, India has administered 32,36,63,297 doses of COVID19 vaccines. This is historic because today we have overtaken the USA in the number of vaccine doses administered: Union Health Minister Dr. Harsh Vardhan pic.twitter.com/ouH2oY6JBx

    — ANI (@ANI) June 28, 2021 " class="align-text-top noRightClick twitterSection" data=" ">

ഇത് തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 96.80 ശതമാനമാണ്‌.

ALSO READ: മോഡേണ, ഫൈസർ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഹൃദയവീക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.