ETV Bharat / bharat

അസമില്‍ സര്‍ബാനന്ദയുടെ പിൻഗാമിയായി ഹിമാന്ത ബിശ്വ ശർമ

ബിജെപി 60 സീറ്റും സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎല്‍ ആറും സീറ്റുകളും നേടിയാണ് അസമിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നത്.

ഹിമാന്ത ബിശ്വ ശർമ ഇന്ന് അധികാരത്തിലേറും  ഹിമാന്ത മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും  ഹിമാന്ത മന്ത്രിസഭ വാർത്ത  ഹിമാന്ത മന്ത്രിസഭ അധികാരത്തിലേറും  അസമിലെ 15-ാമത്തെ മുഖ്യമന്ത്രി  ഹിമാന്ത ബിശ്വ ശർമ വാർത്ത  ഹിമാന്ത ബിശ്വ ശർമ അധികാരത്തിലേറും  ഹിമാന്ത ബിശ്വ ശർമ പുതിയ വാർത്ത  ഹിമാന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ  former Sarbananda Sonowal government  assam government  Himanta Biswa Sarma  Himanta Biswa Sarma government  Himanta Biswa Sarma BJP News  assam bjp news'  assam BJP GOVERNMENT  Himanta Biswa Sarma SWORN AS CM
ഹിമാന്ത ബിശ്വ ശർമയുടെ മന്ത്രിസഭ ഇന്ന് അധികാരത്തിലേറും
author img

By

Published : May 10, 2021, 9:38 AM IST

ഗുവഹത്തി: അസമിൽ ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. അസമിലെ 15-ാമത്തെ മുഖ്യമന്ത്രിയായാണ് ഹിമാന്ത ബിശ്വ ശർമ ചുമതലയേൽക്കുക. ഗുവാഹത്തിയില്‍ ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഹിമാന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

സര്‍ബാനന്ദയ്ക്ക് ശേഷം

സർബാനന്ദ സോനാവാളിന് ശേഷം സംസ്ഥാനത്തെ അടുത്ത ബിജെപി മുഖ്യമന്ത്രിയാകുകയാണ് ഹിമാന്ത ബിശ്വ ശർമ. ബിശ്വ ശർമ ഗവർണറെ കാണുകയും തുടർന്ന് ഗവർണർ സർക്കാർ രൂപീകരണത്തിന് അനുമതി നൽകുകയുമായിരുന്നു. ഇന്ന് 12 മണിക്കാകും മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുക. സംസ്ഥാനത്ത് തുടർഭരണത്തിന് അവസരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അസമിലെ ജനങ്ങൾക്കായി അഹോരാത്രം പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

തര്‍ക്കത്തിനൊടുവില്‍

ഒരാഴ്ചയിലേറെയായി മുഖ്യമന്ത്രി പദത്തെ ചൊല്ലി സര്‍ബാനന്ദ സോനാവാളിനും ഹിമാന്ത ബിശ്വ ശർമ്മക്കുമിടയില്‍ തര്‍ക്കം നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി പദത്തിൽ തീരുമാനമായത്. കഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ശർമ. അസമിനെ കൂടുതൽ ഉയർച്ചയിലെത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുപാലിക്കുന്ന രീതിയിലാകും തന്‍റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ച നേതാവാണ് ശർമ. ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് നാല് തവണ തുടർച്ചയായി വിജയിച്ച നേതാവ് കൂടിയാണ് അദ്ദേഹം. 1,01,911വോട്ടിന്‍റെ മാർജിനിലാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്.

ഹിമാന്ത ബിശ്വ ശർമയുടെ രാഷ്‌ട്രീയപാത

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്താനായി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു ഹിമാന്ത ബിശ്വ ശർമ. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 76 സീറ്റിൽ കോൺഗ്രസിന് വിജയം നേടിക്കൊടുത്ത് സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിന് വഴിയൊരുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അസം മുൻ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെങ്കിലും തഴയപ്പെട്ടുവെന്ന തോന്നലിനെ തുടർന്ന് പിന്നീട് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. 2015ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്.

അദ്ദേഹത്തിന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ബിജെപിയുടെ വിജയത്തിന് വേണ്ടിയുള്ളതായിരുന്നു. തുടർന്ന് നടന്ന 2016ലെ തെരഞ്ഞെടുപ്പിൽ 60ഓളം സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് നേടിയത്. 126 അംഗ നിയമസഭയില്‍ ബിജെപി 60 ഉം സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎല്‍ ആറും സീറ്റുകളും നേടിയാണ് അധികാരത്തിൽ വരുന്നത്. വിവിധ മന്ത്രിസഭകളിലായി ധനകാര്യം, ആരോഗ്യം, വിദ്യഭ്യാസം തുടങ്ങിയ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്.

Read more: ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രി

Read more: അസമിൽ ഹിമാന്ത മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.