ETV Bharat / bharat

തിയോഗും പിടിച്ചടക്കി കോണ്‍ഗ്രസ്; ഹിമാചലിലെ ഏക സിറ്റിങ് സീറ്റും സിപിഎമ്മിന് നഷ്‌ടം - കുല്‍ദീപ് സിങ് റാത്തോഡ്‌

5,269 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് റാത്തോഡ് തിയോഗ് മണ്ഡലത്തില്‍ ജയിച്ചത്. സിറ്റിങ് സീറ്റില്‍ മത്സരത്തിനിറങ്ങിയ സിപിഎം ഇപ്രാവശ്യം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

himachal pradesh election 2022  kuldeep singh rathore  cpim  himachal pradesh election cpim  Himachal Pradesh Election Result 2022  Assembly Election Result 2022  കോണ്‍ഗ്രസ്  സിപിഐഎം  തിയോഗ്  ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം  ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  കുല്‍ദീപ് സിങ് റാത്തോഡ്‌  രാകേഷ് സിംഘ
രാകേഷ് സിംഘ
author img

By

Published : Dec 9, 2022, 12:04 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ഏക സീറ്റ് ഇപ്രാവശ്യം സിപിഎമ്മിന് നഷ്‌ടമായി. കോണ്‍ഗ്രസാണ് ഇത്തവണ തിയോഗിലെ സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ്‌ ആണ് മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിംഘ ഇപ്രാവശ്യം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

5,269 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുല്‍ദീപ് റാത്തോഡിന്‍റെ വിജയം. ബിജെപിയുടെ അജയ്‌ ശ്യാമാണ് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ വര്‍ഷം മാണ്ഡി ലോക്‌സഭ സീറ്റിലേക്കും മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കുല്‍ദീപ് റാത്തോഡ് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെയാണ് പാര്‍ട്ടി ജയിച്ചത്.

2017ലെ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് 1,983 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇടത് സ്ഥാനാര്‍ഥി രാകേഷ് സിംഘ ജയിച്ചു കയറിയത്. ബിജെപിയുടെ രാകേഷ് ശര്‍മ ആയിരുന്നു അന്ന് രണ്ടാം സ്ഥാനത്തെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.