പട്‌ന: ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 27 പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്‌ച (മെയ് 20) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴ മൂലം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. കണ്ടെയ്‌നറുൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചതായും ബോട്ടുകൾ നദിയിൽ കുടുങ്ങിയതായും നിരവധി ട്രെയിനുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധം നിലച്ച അവസ്ഥയിലാണ്.