ETV Bharat / bharat

ഹൈദരാബാദിൽ മഴ

ഇന്ന് രാവിലെ മുതലാണ് ഹൈദരാബാദിന്‍റെ പല ഭാഗങ്ങളിലും മഴയുണ്ടായത്.

ഹൈദരാബാദിൽ മഴ  Heavy rain at several places in Hyderabad  മഴ  ഹൈദരാബാദ്  ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ  ദുരന്ത പ്രതികരണ സേന
ഹൈദരാബാദിൽ മഴ
author img

By

Published : Apr 14, 2021, 10:38 AM IST

ഹൈദരാബാദ്: ഹൈദരാബാദിന്‍റെ പല ഭാഗങ്ങളിലും മഴ. ചൊവ്വാഴ്ച വൈകുന്നേരം മുതൽ തണുത്ത കാറ്റും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് ഹൈദരാബാദിൽ അനുഭവപ്പെടുന്നത്. പഞ്ചഗുട്ട, ഖൈരത്താബാദ്, എറാമൻസിൽ, അമീർപേട്ട്, എസ് ആർ നഗർ, കർമൻഗട്ട്, ചമ്പപേട്ട്, ഐ എസ് സദാൻ, മീർ‌പേട്ട്, സന്തോഷ് നഗർ, മിയാപൂർ, ചന്ദനഗർ, ഗച്ചിബൗളി, മാധാപൂർ, കുത്ബുള്ളപൂർ, ബൊർ‌ബന്ദ, റഹ്മത്നഗർ, കോതി, എൽ ബി നഗർ, വനസ്ഥലിപുരം, ഹയത്ത് നഗർ, ലക്ഷ്മറെഡ്ഡി പാലം എന്നിവിടങ്ങളിലാണ് രാവിലെ മുതൽ മഴ പെയ്യുന്നത്.

സമയം തെറ്റിയുള്ള മഴയെക്കുറിച്ച് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തുടനീളം നേരിയ മഴക്ക് സാധ്യതയുണ്ട്. മേദക്, വികാരാബാദ്, കരിംനഗർ, സംഗറെഡ്ഡി, രംഗറെഡ്ഡി, പെദ്ദപ്പള്ളി ജില്ലകളിൽ 25 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് വെളിപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.