ചെന്നൈ: കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്‌നാട്. ചെന്നൈ സെൻട്രൽ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ, ദേവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു എന്നിവർ നേരിട്ടെത്തിയാണ് പരിശോധന വിലയിരുത്തുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ സംസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കു.
രേഖകളില്ലാത്തവർക്ക് പരിശോധന നടത്തിയ ശേഷം മാത്രമാണ് പ്രവേശനം. കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ കൊവിഡ് കേസുകളിലും വർധനവുണ്ടായിരുന്നു.