മുംബൈ : മോശമായി പെരുമാറിയെന്നാരോപിച്ച് 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ നല്‍കിയ കേസില്‍ സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിന് ജൂണ്‍ 13 വരെ ബോംബെ ഹൈക്കോടതിയുടെ സ്‌റ്റേ. നടനുപുറമെ അംഗരക്ഷനായ നവാസ് ഷെയ്‌ഖും കോടതി നടപടികളില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു മുന്‍ ഉത്തവ്. ഇതിനെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് ജൂണ്‍ 13വരെ സ്‌റ്റേ അനുവദിച്ചത്.
HC extends Salman's stay: സമന്‍സ് ചോദ്യം ചെയ്‌ത് സല്‍മാന്‍ ഖാന്‍ കഴിഞ്ഞ മാസവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ മെയ് 5 വരെയാണ് ഹൈക്കോടതി സമന്‍സിന് സ്‌റ്റേ അനുവദിച്ചത്. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും സല്‍മാനെ ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളിലാണ് അന്ധേരി മജിസ്‌ട്രേറ്റ് കോടതി സല്‍മാന് സമന്‍സ് അയച്ചത്.
പിന്നീട്, ഖാന്‍റെ അംഗരക്ഷകനായ ഷെയ്ഖും സമൻസ് ചോദ്യം ചെയ്‌ത് ഹർജി സമർപ്പിച്ചിരുന്നു. ജസ്‌റ്റിസ് എന്‍.ജെ ജമാദാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് രണ്ട് ഹര്‍ജികളിലും വാദം കേട്ടത്. സല്‍മാന്‍ ഖാനും അംഗരക്ഷകനുമെതിരെയുള്ള സ്‌റ്റേയാണ് ജൂൺ 13 വരെ കോടതി നീട്ടിയത്.
Also Read: സൽമാൻ ഖാൻ ഇനി അവിവാഹിതനല്ല; റിലേഷൻഷിപ്പ് സ്‌റ്റാറ്റസിനെക്കുറിച്ചുള്ള താരത്തിന്‍റെ വെളിപ്പെടുത്തൽ
2019 ഏപ്രില്‍ 24ന് പുലര്‍ച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് കൈയ്യേറ്റം നടന്നത് എന്നാണ് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നത്. മുംബൈ തെരുവിലൂടെ താരം സൈക്കിള്‍ ഓടിക്കുന്നത് കണ്ട് അംഗരക്ഷകരുടെ സമ്മതം തേടി മാധ്യമപ്രവര്‍ത്തകന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. ഇതില്‍ പ്രകോപിതനായ സല്‍മാന്‍ അംഗരക്ഷകരെ വച്ച് തന്നെ കാറില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പാണ്ഡെ ഹര്‍ജിയില്‍ പറയുന്നു.
സല്‍മാന്‍ ഖാനും തന്നെ ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നും മാധ്യമപ്രവര്‍ത്തകന്‍ പരാതിപ്പെട്ടിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പാണ്ഡെ പരാതിയില്‍ പറയുന്നു.