ETV Bharat / bharat

HBD Ayushmann Khurrana : 'അറ്റ്‌ലിക്കും ഫഹദിനും ഒപ്പം പ്രവര്‍ത്തിക്കണം' ; പിറന്നാള്‍ നിറവില്‍ ആയുഷ്‌മാന്‍ ഖുറാന - അറ്റ്‌ലിക്കും ഫഹദിനും ഒപ്പം പ്രവര്‍ത്തിക്കണം

Ayushmann Khurrana biggest opener of his career: ഷാരൂഖ് ഖാന്‍റെ ജവാൻ തരംഗത്തിനിടയിലും ആയുഷ്‌മാന്‍ ഖുറാനയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായിരുന്നു ഡ്രീം ഗേള്‍ 2

HBD Ayushmann Khurrana  happy birthday ayushmann khurrana  Dream Girl 2  ayushmann khurrana upcoming films  entertainment  bollywood  പിറന്നാള്‍ നിറവില്‍ ആയുഷ്‌മാന്‍ ഖുറാന  ആയുഷ്‌മാന്‍ ഖുറാന  Dream Girl 2  ആയുഷ്‌മാന്‍ ഖുറാനയ്‌ക്ക് ജന്മദിനം  ആയുഷ്‌മാന്‍ ഖുറാന  അറ്റ്‌ലിക്കും ഫഹദിനും ഒപ്പം പ്രവര്‍ത്തിക്കണം  ഡ്രീം ഗേള്‍ 2
HBD Ayushmann Khurrana
author img

By ETV Bharat Kerala Team

Published : Sep 14, 2023, 3:43 PM IST

ആയുഷ്‌മാന്‍ ഖുറാനയ്‌ക്ക് ജന്മദിനം : പിറന്നാള്‍ നിറവില്‍ ബോളിവുഡ് ക്യൂട്ട് താരം ആയുഷ്‌മാന്‍ ഖുറാന (Ayushmann Khurrana). താരത്തിന്‍റെ 38-ാമത് ജന്മദിനമാണ് ഇന്ന് (HBD Ayushmann Khurrana). ഈ പിറന്നാള്‍ ദിനത്തില്‍ ആരാധകരും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും സര്‍പ്രൈസുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

വിജയം നിങ്ങളെ തേടി എത്തരുത് : ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ആയുഷ്‌മാന്‍ ഖുറാനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു സിനിമയുടെ ജനപ്രീതിയിൽ അകപ്പെടാതിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് തുറന്നുപറയുകയാണ് നടന്‍. 'വിജയം നിങ്ങളെ തേടി എത്തരുത്. ഇത് ഒരു അസ്ഥിരമായ വ്യവസായം ആയതിനാൽ നിങ്ങൾ നിങ്ങളുടെ തല തോളിൽ വയ്ക്കണം. അതെ, ഇത് ആഘോഷിക്കാനുള്ള സമയമാണ്. എന്നാൽ ഈ പ്രക്രിയയോടുള്ള നിങ്ങളുടെ സമർപ്പണം ഫലത്തേക്കാൾ വലുതായിരിക്കണം' - ഖുറാന പറഞ്ഞു.

അറ്റ്‌ലിക്കും ഫഹദിനും ഒപ്പം പ്രവര്‍ത്തിക്കണം : 'തെന്നിന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. അടുത്തിടെ ഒരു അഭിമുഖത്തിൽ ആയുഷ്‌മാന്‍ ഖുറാന, അറ്റ്‌ലിയോടും മലയാളി സൂപ്പര്‍ താരം ഫഹദ് ഫാസിലിനോടും ഉള്ള തന്‍റെ ആരാധനയെ കുറിച്ച് പറഞ്ഞിരുന്നു. അറ്റ്‌ലിയുടെ കൂടെയോ ഫഹദ് ഫാസിലിന്‍റെ കൂടെയോ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' - ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു.

ഏറ്റവും ഒടുവില്‍ ഡ്രീം ഗേള്‍ 2 : 'അന്ധാധുന്‍' (Andhadhun), 'വിക്കി ഡോണർ' (Vicky Donor), 'ബദായ് ഹോ' (Badhaai Ho), 'ബറേലി കി ബർഫി' (Bareilly Ki Barfi) തുടങ്ങി ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് ആയുഷ്‌മാൻ ഖുറാന. നടന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഡ്രീം ഗേള്‍ 2' (Dream Girl 2).

കരിയറില്‍ ഏറ്റവും വലിയ ചിത്രമായി ഡ്രീം ഗേള്‍ 2 : 'ആൻ ആക്ഷൻ ഹീറോ' (An Action Hero), 'ഡോക്‌ടർ ജി' (Doctor G), 'അനെക്' (Anek), 'ചണ്ഡിഗഡ് കരെ ആഷിഖി' (Chandigarh Kare Aashiqui) തുടങ്ങി ബോക്‌സോഫിസില്‍ മോശം പ്രകടനം കാഴ്‌ചവച്ച സിനിമകളായിരുന്നു ഖുറാനയുടെ മുന്‍ റിലീസുകള്‍. ആയുഷ്‌മാന്‍ ഖുറാനയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ഡ്രീം ഗേള്‍ 2'. ചിത്രം ബോക്‌സോഫിസില്‍ മികച്ച വിജയം നേടുകയും ചെയ്‌തിരുന്നു.

ജവാനും ഗദര്‍ 2വിനും ഒപ്പം പിടിച്ചുനിന്ന ഡ്രീം ഗേള്‍ 2 : ഷാരൂഖ് ഖാന്‍റെ 'ജവാന്‍' (Jawan), സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2' (Gadar 2) എന്നീ സിനിമകളുടെ തരംഗത്തിനിടെയാണ് 'ഡ്രീം ഗേള്‍ 2'വും തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. 'ഡ്രീം ഗേള്‍ 2'വിലൂടെ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം, ആയുഷ്‌മാന്‍ ഖുറാനയുടെ കഴിവ് ഒരിക്കല്‍ കൂടി ബോക്‌സോഫിസില്‍ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 'ഡ്രീം ഗേള്‍ 2' ബോക്‌സോഫിസില്‍ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

വ്യത്യസ്‌തമായ സിനിമകള്‍ ചെയ്യുന്നതിന്‍റെ സന്തോഷം : സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പേരുകേട്ട താരമാണ് ആയുഷ്‌മാന്‍ ഖുറാന. ബോളിവുഡ് സിനിമയിൽ ഇതുവരെ ചെയ്‌തിട്ടില്ലാത്ത സിനിമകൾ ചെയ്യുന്നതിലൂടെ തനിക്ക് വളരെയധികം സന്തോഷം ലഭിക്കാറുണ്ടെന്നാണ് താരം പറയുന്നത്. 'സാരാ ഹട്കെ സാരാ ബച്ച്‌കെ' (Zara Hatke Zara Bachke), 'സത്യപ്രേം കീ കഥ' (Satyaprem Ki Katha) തുടങ്ങി മിഡ് ബജറ്റ് ചിത്രങ്ങൾക്ക് സ്വീകാര്യത നേടി തുടങ്ങിയ അനുയോജ്യമായ സമയത്താണ് രാജ് ശാന്തില്യ സംവിധാനം തന്‍റെ 'ഡ്രീം ഗേള്‍ 2' തിയേറ്ററുകളില്‍ എത്തിയതെന്നും ആയുഷ്‌മാന്‍ ഖുറാന പറയുന്നു.

ഡ്രീം ഗേൾ 2വിനെ ശ്രദ്ധേയമാക്കിയ ബോളിവുഡ് ചിത്രങ്ങള്‍ : 'ഡ്രീം ഗേൾ 2വിനെ ശ്രദ്ധേയമാക്കിയത്, സണ്ണി ഡിയോളിന്‍റെ 'ഗദർ 2', ഷാരൂഖ് ഖാന്‍റെ 'ജവാൻ' എന്നീ ചിത്രങ്ങളില്‍ നിന്നുള്ള കടുത്ത ബോക്‌സോഫിസ് മത്സരങ്ങൾക്കിടയിലും മികച്ച രീതിയില്‍ തിയേറ്ററുകളില്‍ ഓടി അത് ബ്ലോക്ക്‌ബസ്‌റ്ററായി മാറി എന്നതാണ്. ഡ്രീം ഗേള്‍ 2 ഇപ്പോഴും ബോക്‌സോഫിസില്‍ മികച്ച കണക്കുകള്‍ നേടുന്നു എന്നത് തൃപ്‌തികരമാണ്' - ഖുറാന പറഞ്ഞു.

പൂജയായി പെണ്‍ വേഷം കെട്ടിയ ഖുറാന: തന്‍റെ പ്രണയിനി, അനന്യ പാണ്ഡെയുടെ (Ananya Panday), കഥാപാത്രത്തെ വിവാഹം കഴിക്കാനായി പൂജയായി പെണ്‍ വേഷം കെട്ടുന്ന കരം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആയുഷ്‌മാന്‍ ഖുറാന അവതരിപ്പിച്ചത്. തിരക്കഥ വായിച്ച നിമിഷം മുതൽ സിനിമയുടെ സാധ്യതകളെ കുറിച്ച് തനിക്ക് ശുഭാപ്‌തി വിശ്വാസം ഉണ്ടായിരുന്നുവെന്നും ഖുറാന പറഞ്ഞു.

തിരക്കഥ കേട്ട് പൊട്ടിച്ചിരിച്ചു : 'ഞാൻ ആദ്യമായി തിരക്കഥ കേട്ടപ്പോള്‍, ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു. ഇത് ഭയങ്കര തമാശ ആയതിനാല്‍, ഡ്രീം ഗേള്‍ 2 ഒരു വാണിജ്യ ഹിറ്റാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ട്രെയിലറിനും നല്ല സ്വീകാര്യത ലഭിച്ചു' -ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു.

കൊവിഡിന് മുമ്പുള്ള സ്വപ്‌നം : ഓരോ പ്രോജക്‌ടിലും താഴ്‌ന്ന ഘട്ടത്തെ കുറിച്ച് പഠിക്കുന്നതിലും വളരുന്നതിലും താന്‍ വിശ്വസിക്കുന്നുവെന്നും ഖുറാന പറയുന്നു. 'കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പ്, ഏഴ്, എട്ട് സിനിമകൾ തുടര്‍ച്ചയായി വാണിജ്യ ഹിറ്റുകള്‍ വരിക എന്നത് ഒരു സ്വപ്‌നമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷം, പഠിക്കാന്‍ ഒരുപാട് സമയം ലഭിച്ചു. ഞങ്ങൾ ഒരുപാട് പഠിക്കുകയും മനസിലാക്കുകയും ചെയ്‌തു' -ആയുഷ്‌മാന്‍ ഖുറാന പറഞ്ഞു.

Also Read: 'നിങ്ങള്‍ ഒന്നാന്തരം നുണയനാണ്, വിവാഹ വാഗ്‌ദാനം നല്‍കി നീ മറ്റൊരാളെ വിവാഹം കഴിച്ചു'; പെണ്‍ വേഷത്തില്‍ ആയുഷ്‌മാന്‍ ഖുറാന

ഇനി ബിഗ് ബജറ്റ് പുരാണ ചിത്രം : തന്‍റെ ഭാവി സിനിമകളെ കുറിച്ചുള്ള ആഗ്രഹങ്ങളും ആയുഷ്‌മാന്‍ ഖുറാന പങ്കുവയ്‌ക്കുന്നുണ്ട്. താന്‍ ഇനിയൊരു പുരാണ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഖുറാന പറയുന്നു. 'എനിക്ക് ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ട്. ഞാൻ ഹിന്ദിയില്‍ നാടകങ്ങള്‍ അവതരിപ്പിക്കുകയും, പൊതു പ്രസംഗങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് പുരാണ സിനിമയിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഉടൻ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' - നടന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.