ETV Bharat / bharat

Haryana Violence Congress MLA Jhirka Mamman Khan Arrested: ഹരിയാന സംഘർഷം; കോൺഗ്രസ് എംഎൽഎ ജിർക്ക മാമ്മൻ ഖാൻ അറസ്റ്റിൽ - നുഹ് കലാപം

Nuh Violence: ഫിറോസ്‌പൂർ കോൺഗ്രസ് എംഎൽഎ ജിർക്ക മാമ്മൻ ഖാൻ ഇന്നലെ അറസ്റ്റിലായി. മാമ്മൻ ഖാൻ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു.

Haryana Violence case  Haryana Violence  Congress MLA Jhirka Mamman Khan Arrested  Jhirka Mamman Khan Arrested  Haryana Violence arrested  Haryana Violence Mamman Khan Arrested  Haryana Violence Congress MLA arrested  Nuh Violence  Firozpur  Congress MLA Arrested  ഫിറോസ്‌പൂർ  കോൺഗ്രസ് എംഎൽഎ  കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ  കോൺഗ്രസ് എംഎൽഎ ജിർക്ക മാമ്മൻ ഖാൻ  കോൺഗ്രസ് എംഎൽഎ അറസ്റ്റ് ഹരിയാന സംഘർഷം  നുഹ് സംഘർഷം  ഹരിയാന സംഘർഷം  ഹരിയാന കലാപം  നുഹ് കലാപം  നുഹ് കലാപം കോൺഗ്രസ് നേതാവ് പിടിയിൽ
Haryana Violence Congress MLA Jhirka Mamman Khan Arrested
author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:33 AM IST

നുഹ് : ഹരിയാനയിലെ നുഹ് ആക്രമണക്കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ (Haryana Violence Congress MLA Jhirka Mamman Khan Arrested). ഫിറോസ്‌പൂർ (Firozpur) എംഎൽഎയായ ജിർക്ക മാമ്മൻ ഖാൻ ആണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായത്. എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ നുഹിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

ജില്ലയിലെ പ്രധാന പൊതുസ്ഥലങ്ങളിൽ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷ വർധിപ്പിച്ചു. ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് (Haryana Home Minister Anil Vij) ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ മാമ്മൻ ഖാനെതിരെ ആരോപണം ഉന്നയിച്ചു. മാമ്മൻ ഖാൻ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

സംഘർഷത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇതിനായി രണ്ട് തവണ എംഎൽഎയ്‌ക്ക് നോട്ടിസ് അയക്കുകയും ചെയ്‌തു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ രണ്ടുതവണയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മാമ്മൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, ഇന്നലെ ഹർജി പരിഗണിച്ച കോടതി അദ്ദേഹത്തിന്‍റെ ഹർജി തള്ളുകയും നിയമപരമായ വഴികൾ തേടുകയും ഒപ്പം കീഴ്‌ക്കോടതിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. ജൂലൈ 31നാണ് നുഹിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ കല്ലേറ് ഉണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് രണ്ട് സമുദായക്കാർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. ഈ അക്രമത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നുഹ് അക്രമത്തിൽ 50ലധികം വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്.

Also read : ഹരിയാന സംഘർഷം : രണ്ടുപേർ കൊല്ലപ്പെട്ടു, നൂഹിൽ നിരോധനാജ്ഞ, ഇന്‍റർനെറ്റ് നിരോധനം

ആക്രമണം തുടങ്ങുന്നത് ഇങ്ങനെ (Haryana Nuh Violence) : ഗുരുഗ്രാമിന് സമീപം വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെ കല്ലേറ് ഉണ്ടാവുകയും ഒരു സംഘം ആളുകൾ റാലി തടയുകയുമായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ആക്രമണം നടന്നത്. ഈ ആക്രമണത്തെ കുറിച്ചുള്ള വാർത്തകള്‍ പുറത്തുവന്നതോടെ തൊട്ടടുത്തുള്ള ഗുരുഗ്രാം ജില്ലയില്‍ നിന്ന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുകയും ഇരു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുഗ്രാമിലെ ഒരു മുസ്‌ലിം പള്ളി സംഘർഷക്കാർ അഗ്നിക്കിരയാക്കി. സര്‍ക്കാര്‍ വാഹനങ്ങളും അക്രമികൾ തീയിട്ട് നശിപ്പിച്ചു. പൊലീസിന് നേരെ കല്ലേറ് ഉണ്ടാവുകയും തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു.

ഗുരുഗ്രാം - ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ സംഘർഷം രൂക്ഷമായപ്പോൾ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗുരുഗ്രാമിൽ കോളജുകളും കോച്ചിങ് സെന്‍ററുകളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണകൂടം അവധി പ്രഖ്യാപിക്കുകയും ചെയ്‌തു.

Also read : Haryana violence| മരണം 5 ആയി ഉയർന്നു, നുഹ് ജില്ലയിൽ കർഫ്യൂ, ബോർഡ് പരീക്ഷകൾ റദ്ദാക്കി, സ്ഥിതി നിയന്ത്രണവിധേയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.