ചണ്ഡിഗഡ്: ഹരിയാനയിൽ ഫൈവ് ജി മൊബൈൽ നെറ്റ്‌വർക്കാണ് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നത് എന്ന കള്ളപ്രചാരണം നടന്നതിന്‍റെ ഭാഗമായി മൊബൈൽ ടവറുകളും അനുബന്ധ നെറ്റ്‌വർക്ക് സംവിധാനങ്ങൾക്കും നശിപ്പിക്കപ്പെട്ടതിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ. കുപ്രചാരണം നടത്തിയവരെ കണ്ടെത്താനും സംസ്ഥാനത്തെ ടെലികോം അനുബന്ധ സ്വത്തുക്കൾക്ക് സംരക്ഷണം നൽകാനും ഹരിയാന സർക്കാർ ജില്ല ഭരണകൂടത്തിനും സംസ്ഥാന പൊലീസിനും നിർദേശം നൽകി. മൊബൈൽ നെറ്റ് വർക്കുകൾ റേഡിയോ തരംഗം വഴിയാണ് സംവേദനം നടത്തുന്നതെന്നും അതിനൊരിക്കലും വൈറസുകളെ വഹിക്കാൻ കഴിയില്ലെന്നും സർക്കാർ പറഞ്ഞു. ഫൈ ജി നെറ്റ്‌വർക്ക് സാങ്കേതികവിദ്യയെ കൊവിഡുമായി ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കേന്ദ്ര സർക്കാരിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
Also read: ഇന്ത്യയിൽ 2.59 ലക്ഷം പേർക്ക് കൊവിഡ്; ആകെ മരണം 4,209