ഛണ്ഡീഗഡ്: ഹരിയാനയിലെ പൽവാൾ ജില്ലയിൽ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മെയ് മൂന്നിനാണ് സംഭവം. 25 ഓളം പേർ ചേർന്നാണ് പെൺകുട്ടിയെ കാട്ടിൽ വച്ച് ബലാത്സംഗം ചെയ്‌തത്.
പ്രതികളിലൊരാളായ യുവാവ് പെൺകുട്ടിയുമായി ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലാകുകയും പൽവാളിൽ വച്ച് കാണാൻ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടി സ്ഥലത്തെത്തിയപ്പോൾ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ ബദർപൂരിലെ ഒരു ഗോഡൗണിന് സമീപം ഉപേക്ഷിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റൊരാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു.
പൊലീസിൽ പരാതി നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.