ചണ്ഡീഗഡ്: ഹരിയാനയിൽ 'മൊബൈൽ എംപി ഓഫീസ്' മുഖ്യമന്ത്രി മനോഹർ ലാൽ ഉദ്ഘാടനം ചെയ്തു. സഞ്ജയ് ഭാട്ടിയ എംപിയുടെ സഞ്ചരിക്കുന്ന ഓഫീസാണ് ഉദ്ഘാടനം ചെയ്തത്. കർണലിൽ നിന്നുള്ള എംപിയാണ് സഞ്ജയ് ഭാട്ടിയ. ഇത്തരം പരീക്ഷണങ്ങൾ ജനസേവനത്തിന് കൂടുതൽ ശക്തി നൽകുമെന്ന് ഉദ്ഘാടന വേളയിൽ മനോഹർ പറഞ്ഞു.
ഒരു ടെമ്പോ ട്രാവലറിൽ സ്ഥാപിച്ചിട്ടുള്ള ഈ മൊബൈൽ ഓഫീസ് അടൽ സേവ കേന്ദ്രമായും പ്രവർത്തിക്കും. ലോക്സഭാ നിയോജകമണ്ഡലങ്ങളിലെ പരിയടനത്തിന് എംപിമാർ ഇനി മുതൽ അവരുടെ മൊബൈൽ ഓഫീസ് ആണ് ഉപയോഗിക്കുക എന്നും മുഖ്യമന്ത്രി മനോഹർ ലാൽ പറഞ്ഞു. മൊബൈൽ ഓഫീസിൽ എല്ലാവിധ സജീകണങ്ങളും ഒരുക്കിയിട്ടുണ്ട്. വൈ-ഫൈ സൗകര്യം, സൗണ്ട് സിസ്റ്റം, ലൈറ്റുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്.