ഭഗത്‌പൂര്‍: ഉത്തര്‍പ്രദേശില്‍ പിതാവിനെയും രണ്ട് സഹോദരിമാരെയും യുവാവ് വെട്ടി കൊലപ്പെടുത്തി. ജ്യോതി (25), അനുരാധ (17), ബ്രിജ്‌പാൽ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിജ്‌പാലിന്‍റെ മകന്‍ അമര്‍ എന്ന് ലക്ഷ് ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
പിതാവിന്‍റെ സ്വത്ത് അമര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ പിതാവ് വിസമ്മതിച്ചു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് ഇവരുടെ അമ്മയായ ഷാഷി പ്രഭ പൊലീസിനോട് പറഞ്ഞു. മാതാവാണ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചത്.
രണ്ട് മാസം മുമ്പ് തന്‍റെ സ്വത്ത് വിഹിതം ആവശ്യപ്പെട്ട് അമര്‍ പിതാവുമായി വഴക്കിട്ടിരുന്നു എന്നും അമ്മ അറിയിച്ചു. കേസില്‍ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച പൊലീസ് മറ്റ് ഏതെങ്കിലും ബന്ധുക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
Also Reaed: മരുമകളുടെ അറുത്ത തലയുമായി സ്‌ത്രീ പൊലീസ് സ്റ്റേഷനില്‍, പ്രകോപനം സ്വത്ത് തര്‍ക്കം